HomeNewsAccidentsഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ പിരിഞ്ഞുപോകുന്ന വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈകൾ നൽകി

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ പിരിഞ്ഞുപോകുന്ന വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈകൾ നൽകി

meshss-irimbiliyam-sapling

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ പിരിഞ്ഞുപോകുന്ന വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈകൾ നൽകി

ഇരിമ്പിളിയം: പിരിഞ്ഞുപോകുന്ന വിദ്യാർഥികൾക്ക് വീടുകളിൽ ഫലവൃക്ഷങ്ങളുടെ തണലൊരുക്കാൻ തൈകൾ നൽകി വിദ്യാർഥികൾ. ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന്‌ കോഴ്‌സ് കഴിഞ്ഞുപോകുന്ന ഹരിതസേന വൊളന്റിയർമാർ, നാഷണൽ സർവീസ് സ്‌കീം അംഗങ്ങൾ എന്നിവർക്കാണ് ഹരിത സേനാംഗങ്ങളായ വിദ്യാർഥികൾ ഫലവൃക്ഷത്തൈകൾ നൽകിയത്. അധ്യാപകർക്കും തൈകൾ നൽകി. സ്‌കൂളിലെ ’തണൽ’ പദ്ധതിയുടെ ഭാഗമായാണ് തൈവിതരണം.
meshss-irimbiliyam-sapling
ഹരിതസേന മുൻ ലീഡർ പി. അനസ്, പ്രിൻസിപ്പൽ സി.എം. ഫിറോസിന് തൈകൾ നൽകി പദ്ധതി ഉദ്ഘാടനംചെയ്തു. നഗരസഭാ കൗൺസിലർ പി.പി. ഹമീദ്, അധ്യാപകരായ ശറഫുദ്ദീൻ, പി.ജെ. അമീൻ, ശ്രീവിദ്യ, എ. ശരീഫ, ഹർഷദ് ഹബീബ്, നസീർ, കെ.ടി. ഫൈസൽ, ഹരിതസേന കോ-ഓർഡിനേറ്റർ എം.വി. ഷാഹിന, അഫ്‌നിത, മുസമ്മിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!