HomeNewsReligionഎംഇഎസ് സര്‍ക്കുലറിനെതിരെ സമസ്ത; മതപരമായ കാര്യങ്ങളിൽ ഇടപെടൽ വേണ്ട-വീഡിയോ

എംഇഎസ് സര്‍ക്കുലറിനെതിരെ സമസ്ത; മതപരമായ കാര്യങ്ങളിൽ ഇടപെടൽ വേണ്ട-വീഡിയോ

jifri-muthukoya-thangal

എംഇഎസ് സര്‍ക്കുലറിനെതിരെ സമസ്ത; മതപരമായ കാര്യങ്ങളിൽ ഇടപെടൽ വേണ്ട-വീഡിയോ

കോളേജുകളില്‍ പെൺകുട്ടികൾ ഇനി മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കരുത് എന്ന എംഇഎസ് കോളേജ് സര്‍ക്കുലറിനെതിരെ സമസ്ത രംഗത്ത്. മതപരമായ കാര്യങ്ങളില്‍ കോളേജ് ഇടപെടേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസി‍ഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ബുര്‍ഖ എന്നത് മത വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അത് നിരോധിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
jifri
അതേസമയം, ബുര്‍ഖ ധരിക്കുന്നതില്‍ സമുദായത്തിനകത്ത് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും മാനേജ്മെന്‍റ് നിർദ്ദേശിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും എംഇഎസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു. പെൺകുട്ടികൾ മുഖം മറച്ചു കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ച് എംഇഎസിന് കീഴിലുള്ള കോളേജുകളില്‍ വരരുതെന്ന് കാണിച്ച് മാനേജ്മെന്‍റ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
jifri-muthukoya-thangal
എംഇഎസിന്‍റെത് അംഗീകരിക്കാന്‍ പറ്റാത്ത നിലപാടാണ് എന്നാണു സമസ്തയുടെ അഭിപ്രായം. സർക്കുലറിനെതിരെ നേരത്തെ എസ് കെ എസ് എസ് എഫും രംഗത്ത് വന്നിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!