HomeNewsDisasterPandemicഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾ പുനരാരംഭിക്കുന്നു

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾ പുനരാരംഭിക്കുന്നു

guruvayur-temple

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾ പുനരാരംഭിക്കുന്നു

ഗുരുവായൂർ : ക്ഷേത്രത്തിലെ എല്ലാ വഴിപാടുകളും അഷ്‌ടമിരോഹിണി ദിവസം മുതൽ പുനരാരംഭിക്കുന്നു. നിവേദ്യ ഇനങ്ങളായ പാൽപ്പായസം, നെയ്‌പായസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവിൽ, ആടിയ എണ്ണ തുടങ്ങിയവ സീൽ ചെയ്ത കവറുകളിലോ ഡബ്ബകളിലോ നൽകും. 
Ads
അഷ്ടമിരോഹിണിദിനത്തിൽ 10,000 അപ്പം, 200 ലിറ്റർ പാൽപ്പായസം, 150 ലിറ്റർ നെയ്‌പായസം, 100 അട എന്നിങ്ങനെ അളവിലും തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യാനുസരണവും ശീട്ടാക്കാം. തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയും അഷ്ടമിരോഹിണി ദിവസം ആരംഭിക്കും. ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് കോവിഡ് നിബന്ധനകളോടെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഒരുക്കിയിട്ടുണ്ട്. നെയ്‌വിളക്ക് ശീട്ടാക്കുന്നവർക്ക് പ്രത്യേക പരിഗണനയോടെ ദർശനം അനുവദിക്കും. നാലമ്പലത്തിലേക്ക് കടത്തിവിടില്ല. ദേവസ്വത്തിന്റെ ശ്രീവത്സം, പാഞ്ചജന്യം ഗസ്റ്റ് ഹൗസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കാനും തീരുമാനിച്ചു. അഷ്ടമിരോഹിണിദിനം മുതൽ മുറികൾ ലഭിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!