HomeNewsCrimeസ്വകാര്യ സ്ഥലത്ത് തള്ളാനെത്തിച്ച അറവുമാലിന്യം തള്ളിയവരുടെ വീട്ടിൽ കൊണ്ടിട്ട് നാട്ടുകാരുടെ പ്രതിഷേധം-വീഡിയോ കാണാം

സ്വകാര്യ സ്ഥലത്ത് തള്ളാനെത്തിച്ച അറവുമാലിന്യം തള്ളിയവരുടെ വീട്ടിൽ കൊണ്ടിട്ട് നാട്ടുകാരുടെ പ്രതിഷേധം-വീഡിയോ കാണാം

meat-waste

സ്വകാര്യ സ്ഥലത്ത് തള്ളാനെത്തിച്ച അറവുമാലിന്യം തള്ളിയവരുടെ വീട്ടിൽ കൊണ്ടിട്ട് നാട്ടുകാരുടെ പ്രതിഷേധം-വീഡിയോ കാണാം

കൊളത്തൂര്‍: കരിഞ്ചാംപടി പൊരുന്നം പറമ്പില്‍ വ്യക്തിയുടെ പറമ്പില്‍ മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി. പിടിച്ചെടുത്ത വാഹനം പ്രതികളിലൊരാളുടെ വീട്ടില്‍ കൊണ്ടിട്ടാണ് നാട്ടുകാര്‍ പ്രതികരിച്ചത്.
ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് ഏഴ് ടണ്ണോളം അറവ് മാലിന്യവുമായെത്തിയ ലോറി നാട്ടുകാര്‍ പിടികൂടിയത്. സ്ഥിരമായി മാലിന്യംതള്ളുന്നത് നാട്ടുകാര്‍ ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു. ഡ്രൈവറും ഒരു സഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. നാട്ടുകാര്‍ വാഹനം പിടികൂടിയപ്പോള്‍ ഇരുവരും ഇറങ്ങിയോടി.
meat-waste
ഇവരെ രക്ഷിക്കാന്‍ KL-14-N-5565 നമ്പർ കാറിലെത്തിയ അറവ് മാലിന്യത്തിന്റെ ഉടമ രണ്ടുപേരേയും വാഹനം നല്‍കി രക്ഷപ്പെടാന്‍ സഹായിച്ചു. ഉടമ വാഹനത്തില്‍ കയറാതെ സ്ഥലത്തും നിന്നു. ഇയാളാണ് സംഘത്തലവനെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ഡ്രൈവറെയും സഹായിയെയും വിളിച്ചുവരുത്തിയശേഷം പിടികൂടിയ ആളെ നാട്ടുകാര്‍ വിടുകയുംചെയ്തു.
ഡ്രൈവറെയും സഹായിയെയും ചോദ്യംചെയ്തപ്പോഴാണ് പിടികൂടിയ ആളാണ് മാലിന്യം തള്ളാന്‍ നിര്‍ദേശിച്ചതെന്ന് സമ്മതിച്ചത്. ഉടന്‍ തന്നെ ഇരുവരേയും കയറ്റി നാട്ടുകാര്‍ ലോറിയുമായി ചുള്ളിക്കോടുള്ള ഉടമയുടെ വീട്ടിലെത്തുകയായിരുന്നു.

നാട്ടുകാര്‍ കൊളത്തൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് മൂന്ന് പേരേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!