HomeNewsCorruptionകുറ്റിപ്പുറം പഞ്ചായത്തിൽ ധനകാര്യ രഹസ്യ വിഭാഗത്തിന്റെ പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

കുറ്റിപ്പുറം പഞ്ചായത്തിൽ ധനകാര്യ രഹസ്യ വിഭാഗത്തിന്റെ പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

kuttippuram

കുറ്റിപ്പുറം പഞ്ചായത്തിൽ ധനകാര്യ രഹസ്യ വിഭാഗത്തിന്റെ പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

കുറ്റിപ്പുറം: ബങ്കുകൾ ലേലംചെയ്ത് നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ ധനകാര്യ രഹസ്യവിഭാഗം പഞ്ചായത്ത് ഓഫീസിലെത്തി രേഖകൾ പരിശോധിച്ചു. രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. ബങ്കുകളുടെ ലേലത്തിനു പുറമെ, കുടിവെള്ള പദ്ധതിയുടെ പമ്പ്‌സെറ്റ് മാറ്റൽ, അനധികൃത നിർമാണം, ഗ്രാമസഭ മിനുട്‌സ് തിരുത്തൽ തുടങ്ങിയ കാര്യങ്ങളിലാണ് പരാതിയുള്ളത്. ബങ്കുകളുടെ ലേലം സുതാര്യമായിരുന്നില്ലെന്നാണ് കണ്ടെത്തൽ. വിദേശത്തുള്ള ആളുടെ പേരിൽ ബങ്ക് ലേലം ഉറപ്പിച്ചതായും കൂടുതൽ സംഖ്യയ്ക്ക് വിളിച്ചയാളെ ഒഴിവാക്കി കുറഞ്ഞ തുകയ്ക്ക്‌ വിളിച്ചയാൾക്ക് ലേലം ഉറപ്പിച്ചതായും കണ്ടെത്തി.
Kuttippuram-Bus-stand
ബിനാമികളുടെ പേരിൽ ഭരണപക്ഷത്തെ ചില അംഗങ്ങൾ ബങ്കുകൾ കൈക്കലാക്കിയതായും ആക്ഷേപമുയർന്നിരുന്നു. പഞ്ചായത്ത് ഓഫീസിലെ നിർമാണത്തിനായി ഏഴുലക്ഷം രൂപ ചെലവഴിച്ചത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെയാണ് കരാർ നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തി. ഗ്രാമസഭാ മിനുട്‌സിൽ തിരുത്തലുകൾവരുത്തി വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ സ്വന്തക്കാർക്ക് മറിച്ചു നൽകിയതും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരേ സി.പി.എം. അംഗങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!