HomeNewsCrimeTheftജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പുത്തനത്താണി സ്വദേശി പിടിയിൽ

ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പുത്തനത്താണി സ്വദേശി പിടിയിൽ

laptop-thief-puthanathani

ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പുത്തനത്താണി സ്വദേശി പിടിയിൽ

കൽപകഞ്ചേരി: ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പ്രതിയെ കൽപകഞ്ചേരി പൊലീസ് പിടികൂടി. പുത്തനത്താണി സ്വദേശിയും ഇപ്പോൾ കോഴിക്കോട് താമസക്കാരനുമായ കുന്നത്ത് വളപ്പിൽ ഷമീർ (30) ആണ് പിടിയിലായത്.ഞായറാഴ്ച പുത്തനത്താണിയിലെ സ്പർശ ഐ ടി സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്നും 18 ഓളം ലാപ്ടോപുകളും, ടാബുകളും മോഷണം പോയിരുന്നു. ഷട്ടറിൻ്റെ പുട്ടും, ഗ്ലാസ് ഡോറും തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.കടയിൽ നിന്നും മോഷ്ടിച്ച ലാപ്ടോപ് തിരൂർ ഫോറിൻ മാർക്കറ്റിൽ വിൽപ്പനക്കെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. കൽപകഞ്ചേരി സി ഐ മുഹമ്മദ് ഹനീഫക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൽപകഞ്ചേരി പൊലീസ് തിരൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വണ്ടൂരിൽ അക്ഷയ സെൻ്ററിൽ മോഷണം നടത്തിയതിന് ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രതി പുറത്തിറങ്ങിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾ മോഷ്ടിച്ച വസ്തുക്കൾ മഞ്ചേരിയിലെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ സൂക്ഷിക്കലാണ്.ഇയാളും മോഷണത്തിൽ പങ്കാളിയാണെന്ന് സംശയിക്കുന്നു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!