HomeNewsEventsഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ.ബഷീറിന് യാത്രയപ്പ് നൽകി വളാഞ്ചേരി പൗരാവലി

ഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ.ബഷീറിന് യാത്രയപ്പ് നൽകി വളാഞ്ചേരി പൗരാവലി

health-inspector-farewell-valanchery

ഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ.ബഷീറിന് യാത്രയപ്പ് നൽകി വളാഞ്ചേരി പൗരാവലി

വളാഞ്ചേരി: നീണ്ട 34 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന വളാഞ്ചേരി നഗരസഭ യിലെ പി.എച്.സി ഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ.ബഷീറിന് നഗരസഭയുടെ നേതൃത്തത്തിൽ പൗരാവലിയുടെ യാത്രയപ്പ് നൽകി. പരിപാടിയിൽ വളാഞ്ചേരി നഗര സഭ ചെയർമാൻ അഷറഫ്‌ അമ്പലത്തിങ്ങൽ അദ്ദേഹത്തോടുള്ള ആദരവ് സൂചനയായി നഗരസഭയുടെ സ്നേഹാദരവ് നൽകി. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനയുടെ നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തോടുള്ള നന്ദി അറീയിച്ചു. കോവിഡിന്റെ സമയത്ത് അദ്ദേഹത്തിന്റെ ഇടപെടലുകൾ വളരെ പ്രശംസനീയമായിരുന്നു. നഗരസഭ ചെയർമാൻ അഷറഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് സ്വഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ റംല മുഹമ്മദ്‌, സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, റൂബി ഖാലിത്, ദീപ്തി ഷൈലേഷ്, കൗൺസിലർമാരായ ഇ.പി അച്യുതൻ, ഈസ മാസ്റ്റർ, ശിഹാബ് പാറക്കൽ,സിദ്ധീഖ് ഹാജി,ശൈലജ കെ വി, സുബിത രാജൻ, നൂർജഹാൻ എൻ, തസ്‌ലീമ പി, താഹിറ ഇസ്മായിൽ, ഷാഹിന റസാഖ്, ഹസീന വി, ബദരീയ, ആബിദ മൻസൂർ,സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ, റസീന മാലിക്, വീരാൻ കുട്ടി, സാജിത ടീച്ചർ, നൗഷാദ് എൻ, കമറുദ്ധീൻ പാറക്കൽ, ശൈലജ, ശ്രീ കുമാരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
health-inspector-farewell-valanchery
കോട്ടക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി പറശേരി ഹസ്സൈനാർ,വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി സലാം വളാഞ്ചേരി, മുസ്തഫ മാസ്റ്റർ, എൽ.ഡി.എഫ് കമ്മിറ്റിക്ക് വേണ്ടി ടി.പി അബ്ദുൽ ഗഫൂർ, ഇ.പി അച്യുതൻ, കോട്ടക്കൽ മണ്ഡലം ബി.ജെ.പി കമ്മിറ്റിക്ക് വേണ്ടി സുരേഷ് പാറതൊടി, ചെഗുവേര കൾച്ചറൽ ആൻഡ് ഫോറത്തിനു വേണ്ടി വെസ്റ്റേൺ പ്രഭാകരൻ, സാലിഹ് വി.പി, വളാഞ്ചേരി മുനിസിപ്പൽ വെൽഫയർ കമ്മറ്റിക്ക് വേണ്ടി യു മുജീബ് റഹ്മാൻ, ഷാക്കിർ, ഐ.എം.എക്ക് വേണ്ടി ഡോ. റിയാസ്, മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി, നിസാർ ഹോസ്പിറ്റൽ, വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ, വളാഞ്ചേരി ടൈംസ്, വളാഞ്ചേരി വ്യപാര വ്യവസായി യൂത്ത് വിങ്, ഹരമൈൻ ചാരിറ്റബിൾ ട്രസ്റ്റ്‌ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ഉപഹാരം നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!