HomeNewsProtestലോക മാധ്യമസ്വാതന്ത്ര്യദിനത്തിലെ പ്രസ് ക്ലബ് ആക്രമണം; പ്രതിഷേധം ശക്തം

ലോക മാധ്യമസ്വാതന്ത്ര്യദിനത്തിലെ പ്രസ് ക്ലബ് ആക്രമണം; പ്രതിഷേധം ശക്തം

media person protest

ലോക മാധ്യമസ്വാതന്ത്ര്യദിനത്തിലെ പ്രസ് ക്ലബ് ആക്രമണം; പ്രതിഷേധം ശക്തം

മലപ്പുറം: ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിൽ മലപ്പുറം പ്രസ്‌ ക്ലബ്ബ് ആക്രമിച്ച ആർഎസ്എസ് നടപടി അപലപനീയമാണെന്ന് മുസ്ലിംപ ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആക്രമിച്ചും ഭയപ്പെടുത്തിയും കൊന്നുതള്ളിയും മാധ്യമങ്ങളെ നിശ്ശബ്ദമാക്കുക എന്ന ഗൂഢലക്ഷ്യമാണിതിനു പിന്നിലുള്ളത്. ഫാഷിസത്തിന്റെ ഭീകരമുഖമാണ് മലപ്പുറം പ്രസ്‌ ക്ലബ് ആക്രമണത്തിലൂടെ പുറത്തുവന്നത്. ഇതിനെ തടയിടുന്നതിന് മതനിരപേക്ഷ-ജനാധിപത്യ ശക്തികൾ ഒന്നിച്ചു പ്രവർത്തിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.

പ്രസ്ക്ലബിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്ത ആർഎസ്എസ് നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. മാധ്യമ പ്രവർത്തകരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത സംഘപരിവാർ ഫാഷിസ്റ്റ് നിലപാടുകളുടെ ആവർത്തനമാണ് മലപ്പുറത്തെ കയ്യേറ്റമെന്നും ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് പറഞ്ഞു.
പത്ര സ്വാതന്ത്ര്യത്തിനെതിരെ മാത്രമല്ല, ജനാധിപത്യത്തിനെതിരായ വെല്ലുവിളി കൂടിയാണ് പ്രസ് ക്ലബിലുണ്ടായ ആർഎസ്എസ് ആക്രമണം എന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അബ്ദുല്ല നവാസ്, പ്രസിഡന്റ് എം.ബി.ഫൈസൽ എന്നിവർ പറഞ്ഞു.
media person protest
ഫാഷിസ്റ്റ് രീതിയുടെ ഉദാഹരമാണ് പ്രസ് ക്ലബിൽ നടത്തിയ സംഘപരിവാർ ആക്രമണമെന്ന് ഐഎൻഎൽ ജില്ലാ കമ്മിറ്റി. പ്രസിഡന്റ് സമദ് തയ്യിൽ, ജനറൽ സെക്രട്ടറി സി.പി.അൻവർ സാദാത്ത് എന്നിവർ പ്രസംഗിച്ചു.
ആർഎസ്എസ് നടപടി പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.സി.നസീർ ആധ്യക്ഷ്യം വഹിച്ചു.
ആർഎസ്എസ് നടത്തിയ ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെഎൻഇഫ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!