HomeNewsPoliticsസമസ്തക്കെതിരെ മന്ത്രി ജലീൽ; പ്രതിഷേധം വ്യാപകം

സമസ്തക്കെതിരെ മന്ത്രി ജലീൽ; പ്രതിഷേധം വ്യാപകം

kt-jaleel

സമസ്തക്കെതിരെ മന്ത്രി ജലീൽ; പ്രതിഷേധം വ്യാപകം

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


മലപ്പുറം: വനിതാ രംഗപ്രവേശനത്തിനെതിരായ പണ്ഡിതനിലപാടുകർക്കെതിരെ ചീത്തവിളികളുമായി മന്ത്രി ജലീല്‍. മതിലിന്റെ കാര്യത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ നിഷിദ്ധമെന്നു മതവിധി പ്രഖ്യാപിച്ചിട്ടും അതിനെ പുല്ലുവില പോലും കല്പിലക്കാതെയാണ് വനിതാ മതിൽ സംഘടിപ്പിച്ചതെന്നു അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വനിതാമതിലിനെ അഭിസംബോധനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ ലീഗിന്റെ കുഴലവൂത്തുകാരും വാലാട്ടികളുമാണ് സമസ്തയെന്നും കെ.ടി ജലീല്‍ ആക്ഷേപിച്ചു.

ലീഗ് എതിരായതിനാലാണ് അവര്‍ വനിതാമതിലിനെ എതിർക്കുന്നതെന്നും ഇതിനെതിരെ നടന്ന വനിതാ സംഗമത്തെ അവര്‍ എതിർത്തിരുന്നില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയും ചില സാമുദായിക സംഘടനകളും മതില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും അവരെ കാലഘട്ടത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളിയാണ് പരിപാടി നടത്തുന്നതെന്നും പറഞ്ഞു. പ്രസംഗം തുടങ്ങിയ മന്ത്രി, താനിരിക്കുന്നിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ ആരാണ് കയറിയിരിക്കുകയെന്നു ചിന്തിക്കണമെന്നും പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. തുടർന്നു സ്റ്റേജിൽ നിന്നിറങ്ങിയ മന്ത്രി ഭാര്യക്കൊപ്പം മാധ്യമപ്രവർത്തുകർക്ക് നല്കിയ അഭിമുഖത്തിലും ഇതേ വാക്കുകള്‍ ആവർത്തിക്കുകയും ചെയ്തു. മതസംഘടനകള്‍ സൂക്ഷിക്കണമെന്നു ഭീഷണി മന്ത്രി മുഴക്കിയാണ് തിരിച്ചുപോയത്.

vanitha-mathil

വനിതാ മതിലിനെതിരെ കുറിച്ചു സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമായുടേയും പോഷക സംഘടനകളുടേയും നേതാക്കളെ സമീപിച്ച മാധ്യമ പ്രവർത്തുകരോട് വനിതാ രംഗപ്രവേശനത്തെ കുറിച്ച് ഇസ്‌ലാമിക നിലപാട് പണ്ഡിതന്മാർ വ്യക്തമാക്കിയിരുന്നു. മതത്തിനൊരു മതിലുണ്ടെന്നും അതിനപ്പുറം നില്ക്കാൻ വിശ്വാസികള്ക്കാവില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു.
ഇന്നു രാവിലെ സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരും ഇക്കാര്യം തന്നെ പറഞ്ഞു. പ്രത്യേകം ഒരു പരിപാടിക്കെതിരെ എന്നല്ല, വനിതകളെ രംഗത്തിറക്കുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിലപാടാണ് സമസ്ത നേതാക്കളെല്ലാം അഭിമുഖങ്ങളില്‍ പ്രത്യേകം എടുത്തു പറഞ്ഞത്. സർക്കാർ പിന്തുണയോടെ നടത്തുന്ന ഒരു പരിപാടിയില്‍ കേരളത്തിലെ പ്രബല മുസ്‌ലിം സംഘടനക്കെതിരെ മന്ത്രി തെറിവിളി നടത്തിയത് സർക്കാരിനും വെല്ലുവിളിയായി.

വൈകീട്ട് വീണ്ടും ജലീല്‍ സമസ്തക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായെത്തി. സമസ്തയുടെ പണ്ഡിതന്മാർക്ക് മുസ്ലിം സ്ത്രീകള്‍ പുല്ലുവില കല്പിക്കുന്നില്ലെന്ന് ജലീൽ ആവർത്തിച്ചു. മുസ്ലിം സ്ത്രീകള്‍ ഒരു മതസംഘടനയുടേയും കക്ഷത്തല്ലെന്നും ജലീല്‍ പറഞ്ഞു.

നേരത്തെ മന്ത്രി എ.സി മൊയ്തീനും സമസ്തക്കെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യം തീരുമാനിക്കുന്നത് സമസ്തയല്ലെന്നാണ് എ.സി മൊയ്തീന്‍ പറഞ്ഞത്. സ്ത്രീകളെ അടിമയാക്കി വെക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് ഇസ്ലാമികമായി ശരിയല്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. ഇതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. താന്‍ പറയുന്നത് മതവിധിയാണെന്നും അതിന് വനിതാ മതിലുമായി ബന്ധമില്ലെന്നും അദ്ദേഹം അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

No Comments

Leave A Comment