HomeNewsHealthവളഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രിവൻ്റീവ് ക്ലിനിക്ക് ആരംഭിച്ചു

വളഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രിവൻ്റീവ് ക്ലിനിക്ക് ആരംഭിച്ചു

preventive-clinic-nadakkavil

വളഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രിവൻ്റീവ് ക്ലിനിക്ക് ആരംഭിച്ചു

വളാഞ്ചേരി:കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറികൊണ്ടിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീല്‍. വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ആരംഭിച്ച പ്രിവന്‍റീവ് ക്ലീനിക്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളെ തടയുന്നതിനായുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ക്കായാണ് നടക്കാവില്‍ ആശുപത്രിയില്‍ പ്രിവന്‍റീവ് ക്ലീനിക്ക് ആരംഭിച്ചത്.എെ.എം.എ വളാഞ്ചേരിയൂണിറ്റ് പ്രസിഡന്‍റ് ഡോ എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ മുഹമ്മദ് റിയാസ് കെ.ടി, ഡോ എം.ബി ബൈജു മുഹമ്മദ്, അബ്ദുള്‍ റഹ്മാന്‍ കെ.പി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.വലിയവര്‍ക്കും,കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാം.ആശുപത്രിയിലെ മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പ്രിവന്‍റീവ് ക്ലീനിക്ക് സജ്ജീകരിച്ചിരിക്കുന്നത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!