HomeNewsElectionLoksabha Election 2019കേരളം വിധി എഴുതി തുടങ്ങി, ഉറച്ച പ്രതീക്ഷയോടെ മുന്നണികള്‍

കേരളം വിധി എഴുതി തുടങ്ങി, ഉറച്ച പ്രതീക്ഷയോടെ മുന്നണികള്‍

voting-queue

കേരളം വിധി എഴുതി തുടങ്ങി, ഉറച്ച പ്രതീക്ഷയോടെ മുന്നണികള്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ ഊഴം ആരംഭിച്ചു. രാവിലെ ഏഴു മണിക്കു തന്നെ 20 മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ആരംഭിച്ചു. ഏഴു മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. അതിരാവിലെ മുതല്‍ തന്നെ വിവിധ പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. 20 മണ്ഡലങ്ങളിലുമായി 227 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇവരില്‍ 23 പേര്‍ വനിതകളാണ്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, പാന്‍ കാര്‍ഡ് ഉള്‍പ്പെടെ 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കി വോട്ടിടാന്‍ അനുമതിയുണ്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്ബ് മോക് പോള്‍ നടത്തി വോട്ടിംഗ് മെഷീനുകളില്‍ പ്രശ്‌നങ്ങളില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കി.
voting-queue
എന്നാല്‍ മോക് പോളിനിടെ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ചെറിയ തകരാറുകള്‍ കണ്ടെത്തിയിരുന്നു. വോട്ടെടുപ്പിന് ആരംഭിക്കുന്നതിന് മുമ്ബ് തന്നെ മിക്കതും പരിഹരിച്ചു. ചിലയിടങ്ങളില്‍ തകരാറുകള്‍ പരിഹരിച്ച്‌ വരികയാണ്‌
കേരളത്തില്‍ ആകെ 2.61 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2,88,191 പേര്‍ കന്നിവോട്ടര്‍മാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!