HomeNewsCrimeആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച യുവാവിന്റെ തൂങ്ങിമരണം; അന്വേഷണം വാട്സാപ് ഗ്രൂപ്പുകളിലേക്ക‌്

ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച യുവാവിന്റെ തൂങ്ങിമരണം; അന്വേഷണം വാട്സാപ് ഗ്രൂപ്പുകളിലേക്ക‌്

whatsapp-crime

ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച യുവാവിന്റെ തൂങ്ങിമരണം; അന്വേഷണം വാട്സാപ് ഗ്രൂപ്പുകളിലേക്ക‌്

അസമയത്ത് വീടിനുമുന്നിൽ കണ്ടുവെന്ന് പറഞ്ഞ് ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച പെരുമണ്ണ ക്ലാരി പണിക്കർപടി മുഹമ്മദ് സാജിദ് (23) തൂങ്ങിമരിച്ച കേസിൽ അന്വേഷണം വാട്സാപ‌് ഗ്രൂപ്പുകളിലേക്ക‌്. കെട്ടിയിട്ട ദൃശ്യങ്ങൾ വാട്‌സാപ്പിൽ പ്രചരിപ്പിക്കുകകൂടി ചെയ്തതോടെയാണ് മനംനൊന്ത് സാജിദ് തൂങ്ങിമരിച്ചത്. പ്രാദേശികമായ രണ്ട് വാട്സാപ് ഗ്രൂപ്പുകളിലൂടെയാണ് യുവാവിനെ കെട്ടിയിട്ട ദൃശ്യം പ്രചരിപ്പിച്ചത്. ഈ ഗ്രൂപ്പുകളുടെ അഡ്മിൻമാരെയും ചിത്രം ആദ്യം ഷെയർചെയ്തയാളെയും പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യംചെയ്യും. ചിത്രം ആദ്യം ഷെയർചെയ്തയാൾ മുങ്ങിയതായാണ് വിവരം.
crime
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് ചാർജ്‌ചെയ്ത കേസിൽ പ്രതികളെന്ന് സംശയിക്കുന്നവർ പലരും വയനാട്, ബംഗളൂരു ഭാഗത്തേക്ക് മുങ്ങി. ഇവരുടെ വീടുകളിൽ പൊലീസ് കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയെങ്കിലും ആരെയും കിട്ടിയില്ല. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ‌്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവാവിനെ കെട്ടിയിട്ട് മർദിച്ച ദൃശ്യം പിന്നീട് കിട്ടിയതോടെ ആത്മഹത്യാ പ്രേരണക്കുറ്റംചുമത്തി കേസിന്റെ റിപ്പോർട്ട് മജിസ്‌ട്രേട്ടിന് കൈമാറി. ആത്മഹത്യാകുറിപ്പിൽ പേരുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കയാണെന്ന് സിഐ പി അബ്ദുൾ ബഷീർ പറഞ്ഞു. കൂടുതൽ സാക്ഷികളിൽനിന്ന് പൊലീസ് ചൊവ്വാഴ്ചയും മൊഴിയെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!