HomeNewsIncidentsപരാതി നൽകാനെത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം; സംഭവം കുറ്റിപ്പുറത്ത്

പരാതി നൽകാനെത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം; സംഭവം കുറ്റിപ്പുറത്ത്

kuttippuram-police-station

പരാതി നൽകാനെത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം; സംഭവം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടു എന്ന പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം. തന്നെ വാട്സപ്പ് ഗ്രൂപ്പുകളിലും നേരിട്ടും അപമാനിച്ചയാൾക്കെതിരെ പരാതി നൽകാൻ എത്തിയപ്പോഴും പിന്നീട് മൊഴിയെടുക്കുന്ന സമയത്തും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫിസർ തന്നെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി കുറ്റിപ്പുറം പാപ്പിനിശ്ശേരി സ്വദേശിയാണ് രംഗത്തെത്തിയത്.
kuttippuram-police-station
സംഭവത്തെ കുറിച്ച് ഇവർ പറയുന്നതിങ്ങനെ;
മക്കളുമൊത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തന്നെയും പ്രദേശത്തുള്ള ടാക്സി ഡ്രൈവറെയും ചേർത്തു പ്രദേശത്തുള്ളയാൾ അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നു. അവിഹിത ബന്ധത്തിനിടെ നാട്ടുകാർ കയ്യോടെ പിടികൂടി എന്ന തരത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. തങ്ങളുടെ സമീപത്തുള്ളവർ ഇത്തരത്തിലൊരു സംഭവം നടന്നില്ലെന്ന് അറിയിച്ചിട്ടും പ്രതി ഇത്തരം അപവാദപ്രചരണം തുടർന്നു. ഗൾഫിലുള്ള ഭർത്താവിന്റെയും പ്രായപൂർത്തിയായ മക്കളുടെയും നിർദ്ദേശപ്രകാരം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റിപ്പുറം സിഐ തനിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉദ്യോഗസ്ഥൻ നിങ്ങളുടെ പരാതിയിൽ തെളിവുകളില്ലെന്നും കോടതി തള്ളും എന്നുള്ള വാദം ഉന്നയിച്ചു തന്നെ മാനസികമായി തളർത്തുകയും കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് വീട്ടമ്മ പറഞ്ഞു. തന്നെപ്പറ്റി മഹല്ല് വാട്സാപ്പ് ഗ്രൂപ്പുകളിൽ അപവാദം പ്രചരിപ്പിച്ച പ്രതിയുടെ മൊബൈൽ നമ്പർ അടക്കം നൽകിയിട്ടും ഇയാൾക്കെതിരെ തെളിവില്ല എന്നാണ് ഈ പോലീസുകാരൻ പറഞ്ഞതെന്ന് ഇവർ ആരോപിച്ചു. പോലീസുകാരന്റെ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് പരാതിക്കാരി പറഞ്ഞു. അതേസമയം കേസിൽ പ്രതിയായ പി.കെ മുഹമ്മദലിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടതായി എസ്ഐ വാസുണ്ണി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!