HomeNewsEducationExamsപ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 31 മുതല്‍

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 31 മുതല്‍

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 31 മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ ജനുവരി 31 മുതല്‍ ഫെബ്രുവരി നാലു വരെ നടത്തും. ഇംപ്രൂവ്‌മെന്റ് പരീക്ഷയിലൂടെ മൂന്നു വിഷയങ്ങള്‍ക്കു വരെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ അപേക്ഷിക്കാം. സെപ്റ്റംബറില്‍ നടന്ന ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്ത ശേഷം പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് പരീക്ഷയ്ക്കു ഹാജരാകാത്ത എല്ലാ വിഷയത്തിനും രജിസ്റ്റര്‍ ചെയ്യാം.
exam
ഇപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയ്ക്ക് മാതൃസ്‌കൂളില്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഫലം പ്രസിദ്ധീകരിച്ച ശേഷം തൊട്ടടുത്ത മൂന്നു പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ പിഴയില്ലാതെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. റഗുലര്‍, ലാറ്ററല്‍ എന്‍ട്രി, റീ അഡ്മിഷന്‍ പരീക്ഷാര്‍ഥികള്‍ക്ക് ഒരു വിഷയത്തിന് 175 രൂപയാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും നല്‍കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!