HomeNewsPublic Issueതാലൂക്ക് ആശുപത്രിപ്പടി-പേരശ്ശനൂർ റോഡിൽ നിർമാണപ്രവൃത്തികൾ ഒച്ചിഴയുംവേഗത്തിൽ; ജനങ്ങൾ സമര രംഗത്തേക്ക്

താലൂക്ക് ആശുപത്രിപ്പടി-പേരശ്ശനൂർ റോഡിൽ നിർമാണപ്രവൃത്തികൾ ഒച്ചിഴയുംവേഗത്തിൽ; ജനങ്ങൾ സമര രംഗത്തേക്ക്

perassanur -rad-taluk-hospital-road

താലൂക്ക് ആശുപത്രിപ്പടി-പേരശ്ശനൂർ റോഡിൽ നിർമാണപ്രവൃത്തികൾ ഒച്ചിഴയുംവേഗത്തിൽ; ജനങ്ങൾ സമര രംഗത്തേക്ക്

കുറ്റിപ്പുറം : ഒച്ചിഴയുംവേഗത്തിൽ നിർമാണപ്രവൃത്തികൾ നടക്കുന്ന താലൂക്ക് ആശുപത്രിപ്പടി-പേരശ്ശനൂർ റോഡ് നിർമാണ രീതിക്കെതിരേ നാട്ടുകാർ സമര രംഗത്തേക്ക്. തകർന്നുതരിപ്പണമായ റോഡ് നിരന്തരം നടന്ന ജനകീയ പ്രതിഷേധത്തെ തുടർന്നാണ് പുനർനിർമിക്കാനുള്ള ഫണ്ട് അനുവദിക്കപ്പെട്ടത്. ഒരുകൊല്ലം മുൻപാണ് റോഡ് പുനർനിർമാണം ആരംഭിച്ചത്. നിർമാണപ്രവൃത്തികൾ ആരംഭിച്ച് ഏതാനും ആഴ്‌ചകൾ പിന്നിട്ടപ്പോൾ ജലനിധി കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തതു സംബന്ധിച്ച തർക്കത്തെത്തുടർന്ന് നിർമാണപ്രവൃത്തികൾ നിലച്ചിരുന്നു. പിന്നീട് പൈപ്പുകൾ മാറ്റിസ്ഥാപിച്ച് തടസ്സങ്ങളെല്ലാം നീക്കിയെങ്കിലും പുനർനിർമാണ പ്രവർത്തനങ്ങളെല്ലാം വളരെ മന്ദഗതിയിലാണ് ഇപ്പോൾ നടക്കുന്നത്.
perassanur -rad-taluk-hospital-road
ഇതിനിടയിൽ കഴിഞ്ഞദിവസം വാഹന യാത്രികർക്ക് സുരക്ഷാഭീഷണി ഉയർത്തി കരിങ്കൽച്ചീളുകൾ റോഡിൽ ഇറക്കിയിരിക്കുകയാണ്. ഈ കരിങ്കൽച്ചീളുകളിൽ തെന്നിവീണ് ഒരു ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. സൂചനാബോർഡുകളോ സുരക്ഷാസംവിധാനങ്ങളോ ഒരുക്കാതെയാണ് കരാറുകാരൻ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന പരാതിയും നാട്ടുകാർക്കുണ്ട്. താലൂക്ക് ആശുപത്രിപ്പടി മുതൽ പേരശ്ശനൂർ അങ്ങാടി വരെയാണ് ആദ്യഘട്ടത്തിൽ റോഡ് പുനർനിർമാണം നടക്കുക. അഞ്ചുകിലോമീറ്ററോളം ദൂരംവരുന്ന റോഡ് റബ്ബറൈസ്‌ചെയ്തു നവീകരിക്കുന്നതിന് 5.7 കോടി രൂപയാണ് പൊതുമരാമത്തുവകുപ്പ് അനുവദിച്ചിട്ടുള്ളത്. പേരശ്ശനൂർ അങ്ങാടി മുതൽ ദേശീയപാത 66-ലെ മുക്കിലപ്പീടിക വരെയുള്ള ഭാഗം പുനർനിർമിക്കാൻ പൊതുമരാമത്തുവകുപ്പ് പുതുതായി ഫണ്ട് അനുവദിച്ചിട്ടുമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!