HomeNewsDevelopmentsദേശീയപാത വികസനം; സ്വാഗതമാടിൽ സർവ്വെ നടപടികൾ തടയാൻ ശ്രമം

ദേശീയപാത വികസനം; സ്വാഗതമാടിൽ സർവ്വെ നടപടികൾ തടയാൻ ശ്രമം

Nh-kuttippuram

ദേശീയപാത വികസനം; സ്വാഗതമാടിൽ സർവ്വെ നടപടികൾ തടയാൻ ശ്രമം

കോട്ടക്കൽ: ദേശീയപാത 66 വികസനത്തിനായുള്ള സർവ്വെ നടപടികൾ തടയാൻ ശ്രമം. ഇന്ന് രാവിലെ ഉദ്യോഗസ്ഥർ  ചെനക്കലിൽ നിന്ന് സർവ്വെ നടപടികൾ തുടങ്ങി സ്വാഗതമാടെത്തിയപ്പോഴാണ് സ്ത്രീകളടങ്ങുന്ന നാട്ടുകാരുടെ സംഘം തടയാനാരംഭിച്ചത്. സർവ്വെ നടപടികൾ തടയുമെന്ന് പറയുന്നെങ്കിലും കോട്ടക്കൽ എസ്.ഐ യുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചതിനാൽ സർവ്വെ മുന്നോട്ട് പോകുന്നുണ്ട്. ബൈപ്പാസ് വരുന്നതോടെ 28 ഏക്കറോളം വയലുകളും ആറോളം വെള്ളമുള്ള കിണറുകളും നഷ്ടപ്പെടുമെന്നും നാട്ടുകാർ പറയുന്നു.

പ്രതിഷേധക്കാരുടെ സമരങ്ങൾ വകവെക്കാതെ മുന്നോട്ട് പോകാനാണ് ഉദ്യോഗഥരുടെ തീരുമാനം. വേണ്ടി വന്നാൽ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് ഉത്തരവ്.  ദേശീയപാത വികസനത്തിന്റെ പേരിൽ വയൽനികത്തിയുള്ള സ്വാഗതമാട്–പാലച്ചിറമാട് ബൈപാസ് റോഡ് അനുവദിക്കില്ലെന്ന നിലപാടിലാണ് ഭൂവുടമകൾ.

അതേസമ‌യം, ഇതുസംബന്ധിച്ച അലൈൻമെന്റ് നേരത്തെ പൂർത്തിയായതാണെന്ന് ഡപ്യൂട്ടി കലക്ടറും പെരുമണ്ണ ക്ലാരി, എടരിക്കോട് പ‍ഞ്ചായത്തിലെ ഭൂവുടമകളുടെ ആശങ്കയകറ്റാൻ ഇന്നലെ എടരിക്കോട്ട് വിളിച്ചുചേർത്ത യോഗത്തിൽ ഭൂവുടമകളുടെ പ്രതിഷേധമുയർന്നിരുന്നു. യോഗശേഷം മുദ്രാവാക്യം വിളിച്ച് ഭൂവുടമകൾ ഇറങ്ങിപ്പോയി.

ഇന്നലെ നടന്ന യോഗത്തിൽ ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കലക്ടർ ജെ.ഒ.അരുൺ, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് പൊതുവത്ത് ഫാത്തിമ, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈ‍ബ മണമ്മൽ, സി.കെ.എ.റസാഖ്, വി.ടി.സുബൈർ തങ്ങൾ, സി.കെ.എ.ജബ്ബാർ എന്നിവർ സംബന്ധിച്ചു.

നിലവിൽ രാപകൽ സമരം നടന്നുകൊണ്ടിരിക്കുന്ന ഇവിടെ നാളെ മുതൽ നിരാഹാര സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമനം. അലൈൻ‌മെന്റ് മാറ്റണം എന്നു തന്നെയാണ് ഇവരുടെ ആവശ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!