HomeNewsEnvironmentalഎടയൂർ പഞ്ചായത്തിൽ പരിരക്ഷാ വിഭാഗക്കാർക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്തു

എടയൂർ പഞ്ചായത്തിൽ പരിരക്ഷാ വിഭാഗക്കാർക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്തു

paper-bag-edayur

എടയൂർ പഞ്ചായത്തിൽ പരിരക്ഷാ വിഭാഗക്കാർക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്തു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ പരിരക്ഷ വിഭാഗത്തിൽ പെട്ടവർക്ക് ജീവൻ രക്ഷാ ഔഷധ മരുന്നുകൾ വാങ്ങുന്നതിനും, സൂക്ഷിക്കുന്നതിന് ആവശ്യമായ പേപ്പർ ബാഗുകൾ പഞ്ചായത്തു പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർക്ക് ഷുക്കൂർ പരവക്കൽ കൈമാറുന്നു. പഞ്ചായത്ത് സെക്രട്ടറി പി പി അബ്ബാസ്, കെ പി യാസർ അറഫാത്ത്, ബിജു കോട്ടപ്പുറം തുടങ്ങിയവർ സമീപം. കഴിഞ്ഞ ദിവസങ്ങളിൽ ഇരിമ്പിളിയം പഞ്ചായത്തിലെ അംഗനവാടികൾക്ക് ആവശ്യമായ പേപ്പർ ബാഗുകൾ പഞ്ചായത്ത് പ്രസിഡണ്ട് റജുലക്ക് കൈമാറിയിരന്നു. വളാഞ്ചേരി നഗരസഭയിലെ അംഗൻവാടികൾക്കും, വയോമിത്രം പദ്ധതി അംഗങ്ങൾക്കും ഉള്ള പേപ്പർ ബാഗുകൾ നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനക്ക് കൈമാറിയിരുന്നു. ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിച്ച് ഈ കൊറോണ കാലത്ത് ഇവർ മാതൃകയാവുകയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!