പാലിയേറ്റീവ് ദിന സംഗമം സംഘടിപ്പിച്ചു കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത്

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് ദിന സംഗമം പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ MLA ഉൽഘാടനം ചെയ്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബർ വസീമ വേളേരി മുഖ്യപ്രഭാഷണം നടത്തി. ഡോ: സുഹൈൽ പാലീയേറ്റീവ് ദിന സന്ദേശം നൽകി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെംബർ കെ പി അബ്ദുൽ അസീസ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് റിജിത ഷലീജ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഹമ്മദ് കുട്ടി ചെമ്പിക്കൽ, കോമള ടീച്ചർ, പി സുലൈമാൻ കുഞ്ഞാവ ഹാജി, അഡ്വ: മുജീബ് കൊളക്കാട്, കെ.പി അബ്ദുൽ കരീം , ലത്തീഫ് കുറ്റിപ്പുറം , ടി കെ മുഹമ്മദ് കുട്ടി, എ എ സുൽഫിക്കർ, തസ്കീം എ.കെ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
