HomeNewsEventsവളാഞ്ചേരി നഗരസഭയുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി

വളാഞ്ചേരി നഗരസഭയുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി

palliative-day-valanchery-2023

വളാഞ്ചേരി നഗരസഭയുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണവും പരിരക്ഷ രോഗികൾക്കുള്ള സ്വയംതൊഴിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ നീമ വേണുഗോപാൽ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് കൗൺസിലർമാരായ ശൈലജ കെ.വി,ഷിഹാബ് പാറക്കൽ, ആബിദ മൻസൂർ, ഉണ്ണികൃഷ്ണൻ കെ.വി, അസൈനാർ പറശ്ശേറി, ജെ.എച്ച്.ഐ സാബിർ പാഷ, ഷാഹിദ് തുടങ്ങിയവർ സംസാരിച്ചു. സുരേഷ് മാറാക്കരയുടെ നേതൃത്വത്തിൽ പേപ്പർ പെൻ, എൽ.ഇ.ഡി ബൾബ് തുടങ്ങിയവയുടെ നിർമാണ പരിശീലന ക്ലാസ്സും നൽകി.ആരോഗ്യ പ്രവർത്തകർ,
ആഷാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!