HomeNewsAccidentsപാലച്ചിറമാട് കാർ ഡിവൈഡറിലിടിച്ചു ഒരാൾ മരിച്ചു;6 പേർക്ക് പരിക്ക്

പാലച്ചിറമാട് കാർ ഡിവൈഡറിലിടിച്ചു ഒരാൾ മരിച്ചു;6 പേർക്ക് പരിക്ക്

palachiramadu-accident

പാലച്ചിറമാട് കാർ ഡിവൈഡറിലിടിച്ചു ഒരാൾ മരിച്ചു;6 പേർക്ക് പരിക്ക്

കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് മമ്മാലിപ്പടിയിൽ ദേശീയപാത ആറുവരിപ്പാതയിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി സുജിത്തിന്റെ ഭാര്യ ദീപ്‌തി പ്രസന്ന കുമാർ (40) ആണ് മരിച്ചത്. കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് ചേവായൂർ സ്വദേശിയായ ദീപ്‌തി കുവൈത്ത് സർക്കാർ ആശുപത്രിയിൽ ഓഡിയോളജിസ്റ്റ് ആണ്. അപകടത്തിൽ 7 പേർക്ക് പരിക്കേറ്റിരുന്നു. യുവതിയുടെ ഭർത്താവ് കോഴിക്കോട് പയ്യോളി കൃഷ്ണ വീട്ടിൽ സുജിത് (45), മക്കളായ അവന്തി (11), ആരതി (5), പയ്യോളി കൈലാസ് വീട്ടിൽ വിമൽ (39), ഭാര്യ ദീപിക (38), മകൾ ആരാധ്യ (10) എന്നിവർക്കാണ് പരിക്കേറ്റത്. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കനത്ത മഴക്കിടെ തെന്നി ഡിവൈഡറിലിടിച്ച് അപകടത്തിൽ പെട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!