പൈങ്കണ്ണൂർ പുഞ്ചപ്പാടം വിസിബി ഉദ്ഘാടനംചെയ്തു
കുറ്റിപ്പുറം : പൈങ്കണ്ണൂർ പുഞ്ചപ്പാടം പാടശേഖരത്ത് ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിസിബിയുടേയും തോട് പുനരുദ്ധാരണം നടത്തിയതിന്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്റ് ഇസ്‌മായിൽ മൂത്തേടം നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് നസീറ പറത്തൊടി, വൈ. പ്രസിഡൻറ് വേലായുധൻ, വാർഡംഗം കെ.ടി. ഹമീദ്, പരപ്പാര സിദ്ദിഖ്, മഠത്തിൽ ശ്രീകുമാരൻ, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, കെ.പി. ബാവ, കെ.പി. കബീർ, ആഷിഖ് കൊളത്തോൾ, വി. അയ്യൂബ്, റിയാസ് കൂരി തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here