ദത്തെടുത്ത ഗ്രാമത്തിൽ കർക്കടകക്കഞ്ഞി വിളമ്പി ഇരിമ്പിളിയം എംഇഎസ്എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ്
ഇരിമ്പിളിയം: ദത്തെടുത്ത ഗ്രാമത്തിൽ കർക്കടകക്കഞ്ഞി നൽകി എൻഎസ്എസ് വൊളന്റിയർമാർ. ഇരിമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങളാണ് 15-ാംവാർഡിലെ ദത്തെടുത്ത ഗ്രാമമായ ‘മാനസ’യിൽ കഞ്ഞി വിളമ്പിയത്. അങ്കണവാടിയിൽവെച്ചായിരുന്നു കഞ്ഞിവിതരണം. പിടിഎ പ്രസിഡന്റ് സുരേഷ് മലയത്ത് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ സുനിത അധ്യക്ഷതവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദലി, ക്ലസ്റ്റർ കൺവീനർ ഷാഹിന എന്നിവർ നേതൃത്വംനൽകി. ദത്തുഗ്രാമത്തിലെ എല്ലാ വീട്ടിലേക്കും ഫലവൃക്ഷത്തൈകളും വിതരണംചെയ്തു. എൻഎസ്എസ് വൊളന്റിയർമാർ തൈ നട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here