HomeNewsCrimeVandalismനെയ്തലപ്പുറത്ത് ക്ഷേത്രം അതിക്രമം; പ്രതി പിടിയിൽ

നെയ്തലപ്പുറത്ത് ക്ഷേത്രം അതിക്രമം; പ്രതി പിടിയിൽ

ck-para-arrest

നെയ്തലപ്പുറത്ത് ക്ഷേത്രം അതിക്രമം; പ്രതി പിടിയിൽ

എടയൂർ: കരേക്കാട് സി.കെ പാറയിലെ നെയ്തലപ്പുറത്ത് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ക്ഷേത്രപരിസരത്ത് തന്നെ താമസിക്കുന്ന സി.കെ പാറ ശാന്തിനഗർ സ്വദേശി കുരുത്തുകാൽ രാമകൃഷ്ണൻ എന്നയാളെയാണ് വളാഞ്ചേരി എസ്.ഐ രഞ്ജിത്ത് കെ.ആർ അറസ്റ്റ് ചെയ്തത്.
bright-academy
ഓഗസറ്റ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രവളപ്പിൽ അതിക്രമിച്ച് കടന്ന അക്രമി ഇവിടുത്തെ ഉപദേവതാ പ്രതിഷ്ഠകളായ നാഗത്തറയും ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠൾ തകർക്കുകയും മനുഷ്യ വിസർജ്ജ്യം പ്ലാസ്റ്റിക് കവറിലാക്കി ക്ഷേത്രത്തിനകത്തേക്ക് എറിയുകയുമാണ് ഉണ്ടായത്.
അക്രമം നടന്ന ദിവസം തന്നെ പ്രതിഷേധസമരവുമായി വിശ്വാസികളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിൽ വളാഞ്ചേരി പോലീസ് സംഭവത്തിൽ അന്വേഷണവും ഊർജ്ജിതമാക്കിയിരുന്നു.
ck-para-arrest
കഴിഞ്ഞ ദിവസം ഡോഗ് സ്വകാഡും വിരളടയാള വിദഗ്ദരും സ്ഥാലത്തെത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ക്ഷേത്രത്തിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. നാട്ടുകാരുടെയും വിശ്വാസികളുടെ പ്രതിഷേധം ഭയന്ന് വൻ പോലീസ് സംരക്ഷണയിലാണ് ഇയാളെ തെളിവെടുപ്പിന് ഹാജരാക്കിയത്.
നിലവിൽ ഒരു പ്രതിയാണ് കേസിൽ ഉൾപെട്ടിട്ടുള്ളതെന്ന് തിരൂർ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ കേസിൽ നടത്തേണ്ടതുണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ മനോഹരൻ, എസ്.ഐ രഞ്ചിത്ത് കെ.ആർ, എ.എസ്.ഐ ശശി തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!