HomeNewsEducationActivityതിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ

തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ

nss-tirur-railway

തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ

തിരൂർ : തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി എൻഎസ്എസ് വളണ്ടീയർമാർ ശ്രദ്ധേയരായി. എൻഎസ്എസ് ടെക്നിക്കൽ സെൽ ആവിഷ്കരിച്ച പുനർജ്ജനി പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ ഈ പ്രവർത്തനം ഏറ്റെടുത്തത്. സ്റ്റേഷനിലെ തുരുമ്പ് പിടിച്ച കസേരകൾ വൃത്തിയാക്കുകയും പുതിയ പെയിന്റ് അടിച്ചു നന്നാക്കിയെടുക്കുകയും ചെയ്തു. 3 സീറ്റിങ് കപ്പാസിറ്റിയുള്ള 25 ഓളം സെറ്റ് കസേരകളുടെ പെയിന്റിങ്ങാണ് പൂർത്തിയാക്കിയത്. കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജ്, തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജ്, കോട്ടക്കൽ സർക്കാർ വനിത പോളിടെക്നിക് കോളേജ്എന്നിവിടങ്ങളിലെ അമ്പതോളം വളണ്ടീയർമാരാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. ജില്ല പ്രോഗ്രാം കോർഡിനേറ്റർ കെ എ കാദർ, പ്രോഗ്രാം ഓഫീസർമാരായ മുഹമ്മദ്‌ റിയാസ് കെ, ടിപി ജാസിർ, മുംതാസ് എൻ, നാസർമോൻ വിപി, വളണ്ടീയർമാരായ അപർണ എൻ, പ്രജീഷ് സിവി, വിഷ്ണുപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!