HomeNewsInitiativesCommunity Serviceഎടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലഹരങ്ങളും പലവ്യഞ്ജന സാധനങ്ങളും നൽകി എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ

എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലഹരങ്ങളും പലവ്യഞ്ജന സാധനങ്ങളും നൽകി എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ

nss-valanchery-cluster-edayur-community-kitchen

എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലഹരങ്ങളും പലവ്യഞ്ജന സാധനങ്ങളും നൽകി എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ

എടയൂർ: എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലഹരങ്ങളും പലവ്യഞ്ജന സാധനങ്ങളും നൽകി എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ അംഗങ്ങൾ. സാമൂഹിക അടുക്കളയിലേക്ക് ഒരു നേരത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ എൻ.എസ്.എസ് പെർഫോമൻസ് അസെസ്സ്മെന്റ് കമ്മിറ്റി അംഗം എം.വി ഷാഹിനയും പ്രോഗ്രാം ഓഫീസർ ഹഫ്സ.ടി.ഉസ്മാനും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവിനു കൈമാറി. തന്റെ വീട്ടിൽ ഉണ്ടാക്കിയ പലഹാരങ്ങളുമായാണ് ഷാഹിന ടീച്ചർ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എത്തിയത്. ഗ്രാമപഞ്ചായത്തംഗം സി. കുഞ്ഞാലി, പഞ്ചായത്ത് അസിസ്റ്റന്റ സെക്രട്ടറി ആർ രാജേഷ്, ഷാജി പേരൊഴി തുടങ്ങിയർ സംബന്ധിച്ചു.
nss-valanchery-cluster-edayur-community-kitchen
ജി.എച്.എസ്.എസ് ഇരിമ്പിളിയം, ജി.എച്.എസ്.എസ് പേരശനൂർ, ജി.എച്.എസ്.എസ് എടപ്പാൾ, ജി.എച്.എസ്.എസ് ആതവനാട്, എം.ഇ.എസ്.എച്.എസ്.എസ് ഇരിമ്പിളിയം, ബ്രദേഴ്സ്.എച്.എസ്.എസ് മാവണ്ടിയൂർ, വി.എച്.എസ്.എസ് വളാഞ്ചേരി, ദാറുൽ ഹിദായ എച്.എസ്.എസ് പൂക്കരത്തറ, ദാറുൽ ഹിദായ കണ്ടനകം, ദാറുൽ ഹിദായ എടപ്പാൾ, ഐ.ആർ.എച്.എസ്.എസ് പൂക്കാട്ടിരി തുടങ്ങിയ പ്രദേശത്തെ 11 സ്കൂളുകളിലെ എൻ.എസ്.എസ് ഗ്രൂപ്പുകൾ ചേർന്നതാണ് വളാഞ്ചേരി ക്ലസ്റ്റർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!