HomeNewsEventsകുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സ്നേഹസംഗമം സംഘടിപ്പിച്ചു

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സ്നേഹസംഗമം സംഘടിപ്പിച്ചു

mesce

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സ്നേഹസംഗമം സംഘടിപ്പിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം എൻജിനീയറിങ് കോളേജിലെ എൻഎസ്.എസ്. യൂണിറ്റും ജി.സി.ടി. സ്പെഷ്യൽ സ്കൂളും ചേർന്ന് റോഷ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഭിന്നശേഷി വിദ്യാർഥികൾക്കായി സ്നേഹസംഗമം സംഘടിപ്പിച്ചു.
mesce
‘സ്പർശം’ എന്ന പേരിൽ നടന്ന പരിപാടിയിൽ കുറ്റിപ്പുറം ജി.സി.ടി. സ്കൂളിലെ 40-ഓളം വിദ്യാർഥികൾ പങ്കെടുത്തു. പരിസ്ഥിതിസംഘം ജില്ലാ കോ-ഓർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം മുഖ്യാതിഥിയായി. സൗഹൃദസംഭാഷണങ്ങളും കലാപരിപാടികളും പരിപാടിയെ ശ്രദ്ധേയമാക്കി.
mesce
പ്രോഗ്രാം ഓഫീസർമാരായ സജീർ, കെ.വി. ഫെമിന, ജി.സി.ടി. ചെയർമാൻ റുബീന സക്കറിയ എന്നിവർ പ്രസംഗിച്ചു. വൊളന്റിയർ സെക്രട്ടറിമാരായ ജാവേദ്, സി.എസ്. ആയിഷ എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!