നോട്ട: മലപ്പുറത്ത‌് 4480, പൊന്നാനിയിൽ 6231

മലപ്പുറം: ലോക‌്സഭാ മണ്ഡലം തെരഞ്ഞെടുപ്പ‌് ഫലം പുറത്തുവന്നപ്പോൾ നോട്ടക്ക‌് ലഭിച്ചത‌് മലപ്പുറത്ത‌് 4480ഉം പൊന്നാനിയിൽ 6231ഉം വോട്ട‌്. മലപ്പുറത്ത‌് സ്വതന്ത്രർക്ക‌് ലഭിച്ചത‌് 3126 വോട്ടാണ‌്. ഇതിൽ എൽഡിഎഫ‌് സ്ഥാനാർഥി വി പി സാനുവിന്റെ അപരന‌് 2203 വോട്ടുണ്ട‌്. പിഡിപി സ്ഥാനാർഥി നിസാർ മേത്തർ 3687 വോട്ടും നേടി.

പൊന്നാനിയിൽ സ്വതന്ത്രർക്ക‌് 25,810 വോട്ടാണ‌് കിട്ടിയത‌്. ഇതിൽ 4893 എണ്ണം എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവറിന്റെ അപരന്മാരുടേതാണ‌്. പിഡിപി സ്ഥാനാർഥി പൂന്തുറ സിറാജിന‌് 6122 വോട്ട് കിട്ടി. മലപ്പുറത്ത‌് 181ഉം പൊന്നാനിയിൽ 101ഉം വോട്ട‌് അസാധുവായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
