HomeNewsMeetingനിപ; വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു

നിപ; വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു

nipaj-valanchery-municipality-meeting-2025

നിപ; വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടയ്‌മെൻറ് സോണുകളായി ജില്ലാ കളക്ടർ വി.ആർ വിനോദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കുണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടയ്‌മെൻറ് സോണുകളാക്കിയത്. രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുമാണ് ഈ വാർഡുകളെ കണ്ടയ്‌മെൻറ് സോണുകളാക്കിയത്. കണ്ടെയ്ൻമെന്റ് സോണുകളാക്കിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും മദ്രസ്സകൾ, അംഗനവാടികൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.എന്നാൽ മെഡിക്കൽ സ്റ്റോറുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കും.പനി,ചർദ്ദി മറ്റു നിപ രോഗലക്ഷണമുള്ളവർ സ്വായം ചികിത്സ നടത്താതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടേണ്ടതാണ്.നഗരസഭയിലെ കണ്ടെയ്മെൻ്റ് സോണിൽ ഉൾപെടാത്ത സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിച്ച്,മാസ്ക്ക് ധരിച്ച് പരിപാടികൾ നടത്താവുന്നതാണ്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ഇ.പി അച്ചുതൻ,ശിഹാബ് പാറക്കൽ,വീരാൻക്കുട്ടി പറശ്ശേരി,നഗരസഭ സെക്രട്ടറി എച്ച്.സീന,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പി.ഫാത്തിമ,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി ജോർജ്,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി സലീം,ക്ലർക്കുമാരായ ഷൈലജ,ഗോകുൽ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി,എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!