HomeTravelനിലമ്പൂർ–എറണാംകുളം പാസഞ്ചർ ഇനി കോട്ടയം വരെ

നിലമ്പൂർ–എറണാംകുളം പാസഞ്ചർ ഇനി കോട്ടയം വരെ

nilambur-shoranur

നിലമ്പൂർ–എറണാംകുളം പാസഞ്ചർ ഇനി കോട്ടയം വരെ

നിലമ്പൂർ: ദീർഘകാല ആവശ്യം അംഗീകരിച്ച് നിലമ്പൂർ–കോട്ടയം എന്ന പേരിൽ പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി. നേരത്തേ നിലമ്പൂർ–എറണാകുളം, എറണാകുളം–കോട്ടയം എന്ന പേരിൽ സർവീസ് നടത്തിയിരുന്ന ട്രെയിനുകൾ ഒറ്റപ്പേരിലാക്കി ഇന്നലെ മുതൽ ഓടി തുടങ്ങി. റെയിൽവേയുടെ പുതിയ സമയ വിവര പട്ടികയിലും പാസഞ്ചറിന്റെ പേര് നിലമ്പൂർ–കോട്ടയം എന്നാക്കി. സമയക്രമത്തിൽ മാറ്റമില്ല.കോട്ടയത്തുനിന്ന് 56362 നമ്പർ ട്രെയിൻ പുലർച്ചെ അഞ്ചിന് പുറപ്പെടും.
cherukara
ഏഴിന് എറണാകുളത്തെത്തും. 7.05ന് പുറപ്പെട്ട് 11.05ന് ഷൊർണൂരെത്തും. 11.30ന് പുറപ്പെട്ട് ഒന്നിന് നിലമ്പൂരെത്തും. 2.55ന് 56363 നമ്പറായി മടക്കയാത്ര. 4.30ന് ഷൊർണൂരിലെത്തും. അഞ്ചിന് പുറപ്പെട്ട് 7.43ന് എറണാകുളം ടൗൺ സ്റ്റേഷനിലെത്തും. 8.3‌4ന് പുറപ്പെട്ട് 10.40ന് കോട്ടയത്തെത്തും. നേരത്തേ നിലമ്പൂർ–എറണാകുളം, എറണാകുളം–കോട്ടയം പാസഞ്ചറുകൾ എറണാകുളം ജംക്‌ഷനിൽ പോയിരുന്നു.ഒറ്റ ട്രെയിനാക്കിയതോടെ എറണാകുളം ടൗൺ സ്റ്റേഷനിലാണ് നിർത്തുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!