HomeNewsHealthഎച്ച്.എം.എസ് ആശുപത്രിയില്‍ അതിവേഗ ആൻജിയോഗ്രാം ആരംഭിച്ചു

എച്ച്.എം.എസ് ആശുപത്രിയില്‍ അതിവേഗ ആൻജിയോഗ്രാം ആരംഭിച്ചു

hms-hospital-kottakkal

എച്ച്.എം.എസ് ആശുപത്രിയില്‍ അതിവേഗ ആൻജിയോഗ്രാം ആരംഭിച്ചു

കോട്ടക്കൽ: എച്ച്.എം.എസ് ആശുപത്രിയുടെ ചിപ്പ് സി ടി ഒ യൂണിറ്റിൽ അതിനൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തന സജ്ജമായ പുതിയ കാത്ത്ലാബ് ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ തന്നെ പ്രഗത്ഭ ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോക്ടർ ബൈജു ചെറിയ കച്ചേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീനിയർ കാർഡിയോളജി ഡോക്ടർമാരായ ഡോ.ബിജു എഫ്രം, ഡോ. അമേയ എം ടി, ഡോ. മുരളീധരൻ എകെ, ഡോ. ഡയാന യുവരാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
hms-hospital-kottakkal
ഹൃദ്രോഗ നിർണ്ണയത്തിൽ പുതിയ മുന്നേറ്റം എന്ന് വിശേഷിപ്പിക്കാവുന്ന ഡ്യുവൽ ആക്സിസ് സ്വിങ്ങ് ആൻജിയോഗ്രാം ( DUAL AXIS SWING ANGIOGRAM) ഈ സാങ്കേതിക വിദ്യയുടെ മാത്രം പ്രത്യേകതയാണ്. ഹൃദയത്തിന്റെ പമ്പിങ്ങ് കുറഞ്ഞ രോഗികൾക്കും വൃക്ക രോഗികൾക്കും ഈ സാങ്കേതിക വിദ്യയിലൂടെ വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ ചെറിയ രക്ത ധമനികളിലെ തകരാറുകൾ വരെ കൃത്യതയാർന്ന രീതിയിൽ രോഗ നിർണയം നടത്താൻ സാധ്യമാകും. കൂടാതെ കോൺട്രാസ്റ്റിന്റെ ഉപയോഗം ഗണ്യമായ തോതിൽ കുറയ്ക്കാൻ കഴിയുന്നു എന്നുള്ളത് വൃക്ക രോഗികൾക്ക് ഏറെ ഗുണകരമാണ്. ഈ സൗകര്യം ലഭ്യമാക്കുന്നതിലൂടെ വളരെ അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പോലും അതി വേഗത്തിൽ ഏറ്റവും സുരക്ഷിതമായി ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി തുടങ്ങിയ ചികിത്സാ രീതികൾ നടത്താനാകുമെന്ന് ഡോക്ടർ ബൈജു ചെറിയ കച്ചേരി അറിയിച്ചു.
hms-hospital-kottakkal
കേരളത്തിലെ ആദ്യത്തെയും മുൻനിരയിൽ പ്രവർത്തിക്കുന്നതമായ എച്ച് എം.എസിലെ ചിപ്പ് സിടിഒ യൂണിറ്റിന്റെ പുതിയ കാൽ വെയ്പ്പാണ് ഈ സംരംഭം. ഹൃദയാഘാത ചികിത്സയായ ബൈപ്പാസ് ശസ്ത്ര ക്രിയക്ക് ഉയർന്ന അപകട സാധ്യത കൽപ്പിച്ച രോഗികൾക്ക് വേണ്ടി വരുന്ന സങ്കീർണ്ണമായ ആൻജിയോ പ്ലാസ്റ്റിയാണ് ചിപ്പ് സിടിഒ ആൻജിയോ പ്ലാസ്റ്റി. ഇതിനകം തന്നെ HMS ആശുപത്രിയിൽ 1200ൽ പരം ഹൃദ് രോഗികൾക്ക് ബൈപ്പാസ് ശസ്ത്രക്രിയ ഒഴിവാക്കി അവരുടെ ദൈനംദിന ജീവിത രീതിയിലേക്ക് മടക്കി കൊണ്ടു വരുവാൻ ചിപ്പ് സി ടി ഒ ആൻജിയോ പ്ലാസ്റ്റിയിലൂടെ സാധിച്ചു. കാൽസ്യം അടിഞ്ഞു കൂടിയ രക്തധമനിയിലെ തടസ്സങ്ങൾ സൂക്ഷ്മമായ ഡ്രിൽ ഉപയോഗിച്ച് നീക്കുകയും തുടർന്ന് ആൻജിയോ പ്ലാസ്റ്റി ചെയ്യുകയും ചെയ്യുന്ന ചികിത്സാ രീതിയായ റൊട്ടാബ്ലേഷൻ ആൻജിയോ പ്ലാസ്റ്റി, ബൈപ്പാസ് സർജറിയിലൂടെ മാത്രം മുൻകാലങ്ങളിൽ ചികിത്സിക്കാൻ സാധിച്ചിരുന്ന ദീർഘ കാലമായി അടഞ്ഞു പോയ രക്തധമനികളെ ചികിത്സിച്ചു ഭേദപ്പെടുത്തുന്ന റിട്രോഗ്രേഡ് ആൻജിയോ പ്ലാസ്റ്റി തുടങ്ങിയ ചികിത്സ രീതികൾ നടപ്പാക്കുന്ന മലബാറിലെ ഏക ഹൃദ്രോഗ ചികിത്സ കേന്ദ്രമാണ് കോട്ടക്കൽ എച്ച്.എം.എസ് ആശുപത്രി. കഴിഞ്ഞ 3 വർഷങ്ങളായി എച്ച്എംഎസ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ചിപ്പ് സിടിഒ യൂണിറ്റിന്റെ ചികിത്സാസൗകര്യം ഇനി മുതൽ എല്ലാ ദിവസവും പൊതു ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ജനറൽ മാനേജർ ദിനേശ് കെ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!