HomeNewsBusinessനല്ല മത്സ്യം ഇനി ഓൻലൈനായി വീട്ടിലെത്തും; യുവാക്കളുടെ സംരഭത്തിന് വളാഞ്ചേരിയിൽ തുടക്കം കുറിച്ചു

നല്ല മത്സ്യം ഇനി ഓൻലൈനായി വീട്ടിലെത്തും; യുവാക്കളുടെ സംരഭത്തിന് വളാഞ്ചേരിയിൽ തുടക്കം കുറിച്ചു

nayamee-fresh

നല്ല മത്സ്യം ഇനി ഓൻലൈനായി വീട്ടിലെത്തും; യുവാക്കളുടെ സംരഭത്തിന് വളാഞ്ചേരിയിൽ തുടക്കം കുറിച്ചു

വളാഞ്ചേരി: നല്ല മത്സ്യം ഹാർബറിൽ നിന്ന് നേരിട്ട് വീട്ടിലെത്തുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ലഭിക്കാൻ ഇനി ഹാർബറിൽ ചെന്ന് വാങ്ങിവരേണ്ട കഷ്ടപാടൊന്നുമില്ല. നിങ്ങൾക്ക് ആവശ്യമുള്ള ശുദ്ധമായ മത്സ്യം വൃത്തിയാക്കി നിങ്ങളുടെ വീട്ടിലെത്തിച്ച് നൽകുന്ന സംരഭവുമായി ഒരു കൂട്ടം ചെറുപ്പക്കാർ രംഗത്ത്. നയമീ ഫ്രഷ് എന്ന പേരിട്ട സംരഭത്തിന് വളാഞ്ചേരിയിൽ കഴിഞ്ഞ ദിവസം പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടക്കം കുറിച്ചു.
nayamee-fresh-launch
ഓൺലൈനായി ‘നല്ല പെടക്കണ മീൻ’ വീട്ടിലെത്തും.ഈ കോവിഡ് കാലത്ത് വിഷരഹിത മത്സ്യം വീട്ടിലെത്തിച്ച് നൽകുകയും അതിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർക്ക് തൊഴിലെടുക്കാൻ അവസരം നൽകുക എന്നതുമാണ് ഈ ആശയത്തിന് പിറകിലെ ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങൾ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. ഗൂഗിൾ പ്ലേസ്റ്റോറിൽ നയമീ ഫ്രഷ് എന്ന ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഇഷ്ടപ്പെട്ട മത്സ്യം ഉപഭോക്താവിന് ഓർഡർ ചെയ്യാനാകും. നയമീ ഫ്രഷ് ആപ് ഡൌൺലോഡ് ചെയ്യാൻ Click Here. വളാഞ്ചേരി പട്ടണത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ സൌജന്യമായി ഓർഡറുകൾ എത്തിച്ചുനൽകുമെന്ന ഓഫറും കമ്പനി മുന്നോട്ട് വയ്ക്കുന്നു. ലോഞ്ചിങ്ങ് ചടങ്ങിൽ സിറാജ്, അനീസ് മിലാൻ, ഫയാസ്, ഇല്ല്യാസ് ജൂബിലി, നൌഫൽ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!