HomeNewsDevelopments“എൻ്റെ നഗരം, എൻ്റെ പൂന്തോട്ടം” നഗരസൗന്ദര്യ വൽക്കരണ പദ്ധതിക്ക് തുടക്കമായി

“എൻ്റെ നഗരം, എൻ്റെ പൂന്തോട്ടം” നഗരസൗന്ദര്യ വൽക്കരണ പദ്ധതിക്ക് തുടക്കമായി

valanchery-beauty-pot

“എൻ്റെ നഗരം, എൻ്റെ പൂന്തോട്ടം” നഗരസൗന്ദര്യ വൽക്കരണ പദ്ധതിക്ക് തുടക്കമായി

വളാഞ്ചേരി: നഗരസഭയുടെ എൻ്റെ നഗരം എൻ്റെ പൂന്തോട്ടം രണ്ടാംഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് നഗര സൗന്ദര്യ വൽക്കരണത്തിൻ്റെ ഭാഗമായി വിവിധ സാമൂഹിക സാംസ്കാരിക വ്യാപാര സംഘടനകളുടെ സഹകരണത്തോടെ ടൗണിൽ 100 ൽ പരം പൂച്ചെടികൾ സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളിൽ നഗരസഭ കൗൺസിലർമാർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവരാണ് ചെടികൾ സ്ഥാപിച്ചത്. നഗരത്തിൻ്റെ മോഡിക്ക് മാറ്റേകാൻ നഗരസഭയുടെ ഈ പദ്ധതി കൊണ്ട് കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.

നഗരസഭ വൈസ് ചെയർമാൻ റംല മുഹമ്മദ്, കെ.എം ഗഫൂർ, പറശ്ശേരി അസൈനാർ, ടി.കെ ആബിദലി, എൻ.വേണുഗോപാൽ, സി.അബ്ദുന്നാസർ, പത്മകുമാർ, ശരീഫ് പാലൊളി, സലാം വളാഞ്ചേരി, സുബൈർ മാസ്റ്റർ, സുരേഷ് പാറത്തൊടി, വെസ്റ്റേൺ പ്രഭാകരൻ, വി.പി സാലിഹ്, കെ.വി ഉണ്ണികൃഷ്ണൻ, അലി പാലാറ, സി.എം റിയാസ്, റൂബി ഖാലിദ്, ഇബ്രാഹിം എന്ന മണി, ദീപ്തി ശൈലേഷ്, അച്ചുതൻ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ നേതൃത്വം നൽകി. വിദ്യാഭ്യാസ കലാ കായിക സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതവും നഗരസഭ സെക്രട്ടറി സീന എച്ച് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!