HomeNewsPoliticsനിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകൾക്ക് തുടർന്നും പെൻഷൻ ലഭിക്കാനുള്ള സാഹചര്യം നിലനിർത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് നിവേതനമയച്ച് ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകൾക്ക് തുടർന്നും പെൻഷൻ ലഭിക്കാനുള്ള സാഹചര്യം നിലനിർത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് നിവേതനമയച്ച് ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

irimbiliyam-myl-pension

നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകൾക്ക് തുടർന്നും പെൻഷൻ ലഭിക്കാനുള്ള സാഹചര്യം നിലനിർത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് നിവേതനമയച്ച് ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

ഇരിമ്പിളിയം:സമൂഹത്തിലെ അഗസ്ഥിത ജനവിഭാഗങ്ങൾക്ക് അവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സഹായമായാണ് സംസ്ഥാന സർക്കാർ സാമൂഹികക്ഷേമ പെൻഷനുകൾ അനുവദിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം നിയമപരമായി വിവാഹമോചനം നേടിയ വരെ വിധവകളായി പരിഗണിക്കാനാവില്ല.ആയതിനാൽ നിയമപരമായി വിവാഹമോചനം നേടിയ വിധവകൾക്ക് അർഹമായ പെൻഷൻ ലഭിക്കാൻ അർഹത ഉണ്ടാവില്ല എന്ന തീരുമാനം പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവർക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാകും.
irimbiliyam-myl-pension
നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകൾക്ക് തുടർന്നും പെൻഷൻ ലഭിക്കാനുള്ള സാഹചര്യം നിലനിർത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർക്ക് ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റഫീഖ്.എം.ടി നിവേദനം നൽകി.പഞ്ചായത്ത് മെമ്പർമാരായ അമീർ.വി.ടി,മുഹമ്മദലി.കെ,ജസീന കെ.പി,മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ സാജിദ് ഇരിമ്പിളിയം,സുബൈർ വെണ്ടലൂർ,മുജീബ്.കെ.പി,സൈനു ചോലപ്ര എന്നിവർ സന്നിഹിതരായിരുന്നു. ബഹു.കേരള മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി,വനിതാ ശിശുക്ഷേമ മന്ത്രി എന്നിവർക്ക് നിവേദനതത്തിന്റെ പകർപ്പ് മെയിൽ ചെയ്യുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!