HomeNewsDisasterPandemicകച്ചവടസ്ഥാപനങ്ങൾ വൈകീട്ട് അഞ്ചുവരെ മാത്രം; കോട്ടക്കലിൽ നിയന്ത്രണം കർശനം

കച്ചവടസ്ഥാപനങ്ങൾ വൈകീട്ട് അഞ്ചുവരെ മാത്രം; കോട്ടക്കലിൽ നിയന്ത്രണം കർശനം

kottakkal-muncipality

കച്ചവടസ്ഥാപനങ്ങൾ വൈകീട്ട് അഞ്ചുവരെ മാത്രം; കോട്ടക്കലിൽ നിയന്ത്രണം കർശനം

കോട്ടയ്ക്കൽ: കോവിഡ് വൈറസിന്റെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് നഗരസഭ. നഗരത്തിലെ കച്ചവടസ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ പ്രവർത്തിക്കൂ. ഹോട്ടലുകളിൽ പാർസൽ സൗകര്യമാണ് അനുവദിക്കുക. പച്ചക്കറി മാർക്കറ്റിലെ മൊത്തവിതരണം പുലർച്ചെ നാലുമുതൽ 12 വരെ മാത്രമേ അനുവദിക്കുകയുള്ളൂ. നഗരസഭാ പ്രദേശത്ത് തെരുവുകച്ചവടം അനുവദിക്കില്ല. ഭിക്ഷാടനവും നിരോധിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരുടെ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കുന്നുണ്ട്. നഗരസഭാധ്യക്ഷൻ കെ.കെ. നാസറിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം, വ്യാപാരികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
corona
കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പോലീസുകാർ ക്വാറന്റീനിൽ പോയതിനെത്തുടർന്ന് ആവശ്യത്തിന് പോലീസുകാരില്ലാത്ത സ്ഥിതിയാണ്. കൂടുതൽ പോലീസുകാരെ സ്റ്റേഷനിലേക്ക് എത്തിക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ കെ.കെ. നാസർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!