എടയൂർ പഞ്ചായത്ത് എംഎസ്എഫ് സമ്മേളനം പൂക്കാട്ടിരിയിൽ നടന്നു
എടയൂർ: എടയൂർ പഞ്ചായത്ത് എംഎസ്എഫ് സമ്മേളനം പൂക്കാട്ടിരിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടനം ചെയ്തു. ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജലീൽ കാടാമ്പുഴ, ഒ.പി. റഹൂഫ്, സിദ്ദിഖ് പാലാറ, ശരീഫ്, കെ.ടി. മജീദ്, എ.കെ. മുസ്തഫ, ഷാഫി വള്ളൂരാൻ, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇമ്പ്രാഹിം, റിഫാകത്ത് അലി, ഷാഫി പാറമ്മൽ, അബ്ദുൽഖാദിർ അത്തിപ്പറ്റ, അബൂതാഹിർ കരേക്കാട് എന്നിവർ പ്രസംഗിച്ചു. പൂക്കാട്ടിരിയിൽനിന്ന് തുടങ്ങിയ പ്രകടനം ടി.ടി. പടിയിൽ സമാപിച്ചു. എംഎസ്എഫ് സംസ്ഥാനവിങ് കൺവീനർ സമീർ എടയൂർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here