HomeNewsDisasterFloodപ്രളയദുരിതാശ്വാസം; ആദ്യ സഹായധനത്തിന് നാൽപതിനായിരം അപേക്ഷകർ

പ്രളയദുരിതാശ്വാസം; ആദ്യ സഹായധനത്തിന് നാൽപതിനായിരം അപേക്ഷകർ

irimbiliyam

പ്രളയദുരിതാശ്വാസം; ആദ്യ സഹായധനത്തിന് നാൽപതിനായിരം അപേക്ഷകർ

മലപ്പുറം ∙ വെള്ളം കയറി നാശനഷ്ടം സംഭവിച്ച വീടുകൾക്കുള്ള സർക്കാരിന്റെ സഹായധനം തേടി ജില്ലയിൽ അപേക്ഷകളുടെ പ്രളയം. ഏഴു താലൂക്കുകളിലായി ഇതുവരെ 40,211 കുടുംബങ്ങളാണ് പ്രളയബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സഹായധനത്തിന് അപേക്ഷ സമർപ്പിച്ചത്. തിരൂരങ്ങാടി താലൂക്കിൽനിന്നു മാത്രം 12,618 അപേക്ഷകളുണ്ട്. 10,000 രൂപ സഹായധനം മുഴുവനായി ജില്ലയിൽ ഇതുവരെ ആർക്കും ലഭിച്ചിട്ടില്ല. എന്നാൽ ആദ്യ ഗഡുവായ 3,800 രൂപ 4,308 കുടുംബങ്ങൾക്ക് വിതരണം ചെയ്തു.
flood-malappuram
സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് അനുവദിച്ച തുകയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള 6,200 രൂപ നൽകിത്തുടങ്ങിയിട്ടില്ല. രണ്ടു ദിവസത്തിൽ കൂടുതൽ വെള്ളം തങ്ങിനിന്ന വീടുകൾക്കു മാത്രം സഹായധനമെന്ന സർക്കാർ ഉത്തരവ് നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്ന ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഈ നിബന്ധനപ്രകാരം തിരൂർ താലൂക്കിൽ 300 പേർക്കു സഹായധനം കിട്ടാതായി.
malappuram-flood
വീടുകളിൽ വെള്ളം കയറി തിരിച്ചറിയൽ രേഖകൾ നഷ്ടമായതോടെ നിലമ്പൂർ താലൂക്കിൽ രണ്ടായിരത്തോളം പേർക്ക് സഹായധനത്തിന് ഇതുവരെ അപേക്ഷ നൽകാനായിട്ടില്ല. സഹായവിതരണം ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കിയതും ഐഎഫ്എസ്‌സി കോഡ് നിർബന്ധമാക്കിയതും കാരണം ചിലർക്ക് അപേക്ഷിക്കാനായിട്ടില്ല.
താലൂക്ക്തലത്തിൽ ലഭിച്ച അപേക്ഷകളും സഹായധന വിതരണവും (താലൂക്ക്, അപേക്ഷിച്ചവർ, പരിശോധന പൂർത്തിയായത്, ആദ്യ ഗഡു ലഭിച്ചത് ക്രമത്തിൽ)
∙ ഏറനാട്: 3,351, 1,960, 1,094
∙ നിലമ്പൂർ: 3,368, 1,460, 313
∙ പെരിന്തൽമണ്ണ: 2,618, 2,100, 980
∙ തിരൂർ: 7,749, 1,200, 389
∙ പൊന്നാനി: 6,412, 1,220, 393
∙ തിരൂരങ്ങാടി: 12,618, 9,912, 452
∙ കൊണ്ടോട്ടി: 4,223, 1,634, 687


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!