HomeNewsProtestമാർച്ച് 15 മുതൽ എല്ലാ റീച്ചാർജുകളും നിർത്തി സമരം തുടങ്ങുമെന്ന് മൊബൈൽ ഫോൺ വ്യാപാരികൾ

മാർച്ച് 15 മുതൽ എല്ലാ റീച്ചാർജുകളും നിർത്തി സമരം തുടങ്ങുമെന്ന് മൊബൈൽ ഫോൺ വ്യാപാരികൾ

on-strike

മാർച്ച് 15 മുതൽ എല്ലാ റീച്ചാർജുകളും നിർത്തി സമരം തുടങ്ങുമെന്ന് മൊബൈൽ ഫോൺ വ്യാപാരികൾ

മൊബൈൽ ഫോൺ അനുബന്ധ കച്ചവടം നടത്തുന്നവരെ മൊബൈൽ കമ്പനികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിൽ മാർച്ച് 15 മുതൽ റീചാർജ് അടക്കമുള്ള എല്ലാ സേവനങ്ങളും നിർത്തിവക്കാൻ മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ ജില്ലാ കമ്മറ്റി അറിയിച്ചു.

കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി റീചാർജ്ജുകൾക്ക് 4 ശതമാനം കമ്മീഷൻ മാത്രമാണ് കമ്പനികൾ റീടൈലർക്ക് നൽകുന്നത്. കൂപ്പണുകളിലെ അക്കങ്ങളിലുള്ള അവ്യക്തതയും ചുരണ്ടികളയുമ്പോൾ അടിയിലുള്ള അക്കങ്ങൾ മാഞ്ഞുപോകുന്നതും മൂലം ഉപഭോക്താക്കളുമായി തർക്കങ്ങൾ ഉണ്ടാകുന്നു.

ഉറപ്പില്ലാത്ത ഓഫറുകൾ നൽകി ഉപഭോക്താക്കളെയും കമ്പനികൾ ചൂഷണം ചെയ്യുകയാണ്. രേഖാമൂലം പരാതി നൽകിയെങ്കിലും ചർച്ചക്കുപോലും വിളിക്കാത്ത മൊബൈൽ കമ്പനികളുടെ നടപടിയിൽ പ്രതിഷേധിച്ച് 15 മുതൽ എല്ലാ കമ്പനികളുടെയും റീചാർജ്ജ് സേവനങ്ങൾ നിർത്തിവക്കുമെന്ന് കമ്മറ്റി അറിയിച്ചു. മുസ്തഫ മലപ്പുറം അദ്യക്ഷത വഹിച്ച പത്രസമ്മേളനത്തിൽ മുഹമ്മദ്‌കുട്ടി, ഹക്കീം, നാസർ, ഷാഫി, റഹ്‌മത്തുള്ള എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!