HomeNewsGeneralവട്ടപ്പാറ ഫയർ സ്‍റ്റേഷൻ: നടപടിക്രമങ്ങൾ പൂർത്തിയായി

വട്ടപ്പാറ ഫയർ സ്‍റ്റേഷൻ: നടപടിക്രമങ്ങൾ പൂർത്തിയായി

kottakkal-mla

വട്ടപ്പാറ ഫയർ സ്‍റ്റേഷൻ: നടപടിക്രമങ്ങൾ പൂർത്തിയായി

വളാഞ്ചേരി: വട്ടപ്പാറയിൽ ഫയർ സ്‍റ്റേഷൻ തുടങ്ങാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായതായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ. ഭൂമി ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ നടന്നുവരുന്നു. സ്‍ഥലത്തുള്ള തൊണ്ടിവാഹനങ്ങൾ ഉടനെ മാറ്റും. ചങ്കുവെട്ടിയിലെ സർക്കാർ അതിഥി മന്ദിര നവീകരണത്തിന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ബജറ്റിനു മുന്നോടിയായി സർക്കാറിനു സമർപ്പിച്ച 50 പദ്ധതികൾക്കും അംഗീകാരം കിട്ടി. നാമമാത്രമായ ടോക്കൺ പ്രൊവിഷനാണ് അനുവദിച്ചിട്ടുള്ളതെങ്കിലും ബജറ്റ് മണ്ഡലത്തെ അവഗണിച്ചെന്നു പറയാനാകില്ല. എന്നാൽ, കഞ്ഞിപ്പുര മൂടാൽ ബൈപാസ് നിർമാണത്തിന് കാര്യമായ തുക വകയിരുത്താത്തതിൽ പ്രതിഷേധമുണ്ട്. ചെനയ്‍ക്കൽ ബൈപാസ് മൂന്നാംഘട്ട നിർമാണത്തിന്റെ നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും എംഎൽഎ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!