HomeNewsPoliticsകഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; ലീഗ് സമരം ജനങ്ങളെ പറ്റിക്കാൻ- മന്ത്രി ജലീൽ

കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; ലീഗ് സമരം ജനങ്ങളെ പറ്റിക്കാൻ- മന്ത്രി ജലീൽ

kt-jaleel

കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; ലീഗ് സമരം ജനങ്ങളെ പറ്റിക്കാൻ- മന്ത്രി ജലീൽ

വളാഞ്ചേരി വട്ടപ്പാറ വളവിൽ നടക്കുന്ന അപകടങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2006 മുതൽ 2011 വരെയുള്ള 5 വർഷമൊഴിച്ചാൽ നാടിന് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇക്കാലമത്രയും ഈ മേഖലയിൽ നിന്നുള്ള എല്ലാ ജനപ്രതിനിധികളും ലീഗുകാരായിരുന്നു എന്നുള്ളത് സമരം നടത്തുന്നവർ മറക്കരുത്. 539 പേരിൽ നിന്ന് 19 ഏക്കറിലധികം ഭൂമിയാണ് കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസിനായി ഏറ്റെടുക്കാനുണ്ടായിരുന്നത്. കഴിഞ്ഞ UDF ഭരണകാലത്ത് 103 ആളുകളിൽ നിന്ന് ഭൂമി ഏറ്റെടുത്ത് 7 കോടി 18 ലക്ഷം രൂപയാണ് നൽകിയിരുന്നത്. അതേ തുടർന്നാണ് ബൈപ്പാസിന്റെ പ്രവൃത്തി ഉൽഘാടനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കെങ്കേമമായി നടത്തിയത്.
kt-jaleel
ഈ സർക്കാർ വന്നതിനു ശേഷം 357 സ്ഥലമുടമകൾക്ക് 33 കോടി 64 ലക്ഷം രൂപ നൽകി ഭൂരിഭാഗം സ്ഥലവും ഏറ്റെടുത്തു കഴിഞ്ഞു. 79 പേർക്ക് കൂടി പണം നൽകി ശേഷിക്കുന്ന 3 ഏക്കർ കൂടി ഏറ്റെടുക്കുന്നതോടെ ബൈപ്പാസിന്റെ നിർമ്മാണ പ്രവൃത്തിയിലേക്ക് കടക്കാനാകും. ഈ സർക്കാരിന്റെ കാലാവധി കഴിയും മുമ്പ് തന്നെ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് യാഥാർത്ഥ്യമാക്കി വളാഞ്ചേരിയിലെ ഗതാഗതക്കുരുക്കും വട്ടപ്പാറയിലെ അപകടങ്ങളും ശ്വാശ്വതമായി പരിഹരിക്കും.
Ads
ഒരു വർഷം കൊണ്ട് കത്തിപ്പുര – മൂടാൽ ബൈപ്പാസ് പൂർത്തിയാക്കും എന്ന് ഞാൻ പറഞ്ഞത് സ്ഥലമേറ്റെടുപ്പുൾപ്പെടെ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് എത്രയും വേഗം ബൈപ്പാസ് പൂർത്തിയാക്കണമെന്ന നല്ല ഉദ്യേശ്യത്തോടുകൂടിയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയതും അതിന്റെ വെളിച്ചത്തിലാണ്. അതിനിടയിലാണ് ഇടിത്തീ പോലെ പ്രളയം കടന്നു വരുന്നത്. ഭൂമി ഏറ്റെടുക്കൽ ജോലിയിൽ മുഴുകിയിരുന്ന ഉദ്യോഗസ്ഥർക്ക് പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് തിരിയേണ്ടി വന്നതിനാൽ കുറച്ചു കാലതാമസമുണ്ടായത് സ്വാഭാവികമായിരുന്നു. ഇതൊന്നും കാണാതെ എന്റെ പ്രസ്താവനയെ കേവല വാക്കർത്ഥത്തിലെടുത്ത് അത് ഉയർത്തിക്കാട്ടി സമരം നടത്തുന്ന ലീഗും സ്ഥലം എം.എൽ.എ യും ഇക്കാലമത്രയും അവർ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം ഈ ഗവൺമെന്റിന്റെ കാലത്ത് നടക്കുമെന്ന് വന്നപ്പോഴുള്ള ജാള്യത മറക്കാനാണെന്ന വസ്തുത ആർക്കാണറിയാത്തത്. മറവിരോഗം ബാധിക്കാത്ത നാട്ടിലെ ജനങ്ങൾ നിജസ്ഥിതി മനസ്സിലാക്കുക തന്നെ ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!