HomeNewsFeaturedശബരിമല തീര്‍ഥാടകര്‍ക്ക് മിനിപമ്പയില്‍ സൗകര്യമൊരുക്കും -മന്ത്രി കെ.ടി. ജലീല്‍

ശബരിമല തീര്‍ഥാടകര്‍ക്ക് മിനിപമ്പയില്‍ സൗകര്യമൊരുക്കും -മന്ത്രി കെ.ടി. ജലീല്‍

mini-pamba

ശബരിമല തീര്‍ഥാടകര്‍ക്ക് മിനിപമ്പയില്‍ സൗകര്യമൊരുക്കും -മന്ത്രി കെ.ടി. ജലീല്‍

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


കുറ്റിപ്പുറം: ശബരിമല തീര്‍ഥാടകരുടെ ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ ഭാരതപ്പുഴയോരത്തെ മിനിപമ്പയില്‍ 14-നകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. മിനിപമ്പയില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ദേശീയപാതവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയശങ്കര്‍ പ്രസാദിനെ ചുമതലപ്പെടുത്തി.

മേഖലയിലെ താത്കാലിക വൈദ്യുതീകരണജോലികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇതിനായി പ്രത്യേക ടെന്‍ഡര്‍ വിളിക്കും. സ്ഥിരം വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എ. ഫണ്ടില്‍നിന്ന് 12 ലക്ഷം രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു.

മിനിപമ്പയില്‍ കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. ശബരിമലയിലേക്ക് മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് പുലര്‍ച്ചെ പുറപ്പെടുന്നരീതിയില്‍ ബസ് അനുവദിക്കും. തിരക്കുള്ള ദിവസങ്ങളില്‍ മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ഉറപ്പാക്കും.

തിരക്കുകുറഞ്ഞ ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ ഒമ്പതുവരെയും വൈകീട്ട് അഞ്ചുമുതല്‍ എട്ടുവരെയും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എം.ഇ.എസ്. മെഡിക്കല്‍ കോളേജുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ആരോഗ്യവകുപ്പുമായി സഹകരിച്ച് മുഴുവന്‍ സമയവും അടിയന്തരസഹായം ലഭ്യമാക്കും.

കുളിക്കടവില്‍ എല്ലാഭാഷയിലും തയ്യാറാക്കിയ സ്ഥിരം ബോര്‍ഡുകള്‍ സ്ഥാപിക്കും. പഞ്ചായത്തുമായി സഹകരിച്ച് കടവിലെ ചളി നീക്കംചെയ്യും. പൂര്‍ണമായും ഹരിതനിയമാവലി നടപ്പാക്കുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ഭക്ഷണം കഴിക്കുന്നതിന് കഴുകി ഉപയോഗിക്കാവുന്ന രീതിയില്‍ സ്റ്റീല്‍പ്ലേറ്റുകള്‍ നല്‍കും.

ഭക്തന്‍മാരുടെ സുരക്ഷയുടെ ഭാഗമായി നിയോഗിച്ച ലൈഫ് ഗാര്‍ഡുകള്‍ക്കുള്ള വേതനം 400 രൂപയില്‍നിന്ന് 500 രൂപയാക്കി വര്‍ധിപ്പിച്ചു. സുരക്ഷയ്ക്കും ഗതാഗതനിയന്ത്രണത്തിനുമായി ഒരേസമയം 10 പോലീസുകാരെ മേഖലയില്‍ വിന്യസിക്കും. 24 മണിക്കൂറും പോലീസിന്റെ സേവനം ലഭ്യമാക്കും. പെതുസ്ഥലത്ത് താത്കാലിക കടകള്‍ അനുവദിക്കില്ല. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് 13-ന് കളക്ടറുടെ അധ്യക്ഷതയില്‍ വിണ്ടും യോഗംചേരും.

യോഗത്തില്‍ കളക്ടര്‍ അമിത് മീണ, ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാപഞ്ചായത്തംഗം എം.ബി. ഫൈസല്‍, ആര്‍.ഡി.ഒ ടി.വി. സുഭാഷ്, ഡെപ്യൂട്ടി കളക്ടര്‍ സി. അബ്ദുല്‍റഷീദ്, പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, ഡെപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മായില്‍, ഡി.ടി.പി.സി. സെക്രട്ടറി ബിനീഷ് കുഞ്ഞപ്പന്‍, തവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുബ്രഹ്മണ്യന്‍, തൃപ്രങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. കുമാരന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.വി. ശിവദാസ്, കെ.പി. അബ്ദുല്‍നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Hughlights: Abid Husaain Thangal, kt jaleel, sabarimala pilgrimage season, mini pamba at kuttippuram, bharathapuzha, mallur kadavu

No Comments

Leave A Comment