HomeNewsEvents“യുഫോറിയ-2018”-ന് ഒരുക്കങ്ങളായി; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

“യുഫോറിയ-2018”-ന് ഒരുക്കങ്ങളായി; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

“യുഫോറിയ-2018”-ന് ഒരുക്കങ്ങളായി; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് മെഗാ അലുംനി മീറ്റിന് ഒരുക്കങ്ങൾ തകൃതിയിൽ പുരോഗമിക്കുന്നു. ‘EUPHORIA – 2018‘ എന്ന പേരിൽ ഡിസംബർ 8 ശനിയാഴ്ചനടക്കുന്ന മെഗാ അലുംനി മീറ്റിൽ കോളേജ് ആരംഭകാലം തൊട്ട് ഇത് വരെ പഠനം നടത്തിയ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സഘാടക സമിതി പ്രവർത്തിച്ചു വരികയാണ്. ബാച്ച് അടിസ്ഥാനത്തിൽ പൂർവ്വ വിദ്യാർഥികൾ സംഗമിക്കാറുണ്ടങ്കിലും ഇതാദ്യമായാണ് മെഗാ അലുംനി മീറ്റിന് വളാഞ്ചേരി കെ.വി.എം വേദിയാകുന്നത്.
mes-valanchery
മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും സംഗമത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾ സഘാടക സമിതി നടത്തി വരികയാണ്. ഇതിനായി ഓൺലൈൻ രജിസ്ട്രേഷൻ സൌകര്യവും ഒരിക്കിയിട്ടുണ്ട്. ഓൺലൈനായി രജിസ്ടർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. Click Here for Registration.
euphoria
സംഗമത്തിൽ മുഴുവൻ പൂർവ്വ വിദ്യാർഥികളും പങ്കെടുക്കണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. മെഗാ അലുംനി മീറ്റ് EUPHORIA – 2018ന്റെ ഉദ്ഘാടനം ഡിസംബർ 8 ന് രാവിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ നിർവ്വഹിക്കും. ഇ.ടി മുഹമ്മദ് ബഷീർ എ,പി, പ്രൊദ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസൽ ഗഫൂർ, ട്രഷറർ ഡോ എൻ.എം മുജീബ് റഹ്മാൻ, കെ.പി രാമനുണ്ണി, മുൻ പ്രിൻസിപ്പാക്ക് ഡോ ഹുസൈൻ രണ്ടത്താണി, കലാഭവൻ നവാസ് തുടങ്ങി രാഷട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിദ്യാഭ്യാസ സമ്മേളനം, ഗുരു വന്ദനം, ഓപൺ ഫോറം, പ്രവാസി അലുംനി സംഗമം, സാംസ്കാരിക സമ്മേളനം, തുടങ്ങി വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.
mes keveeyem college
പരിപാടിക്ക് സമാപനം കുറിച്ച് കൊണ്ട് വൈകീട്ട് നടക്കുന്ന കലാസന്ധ്യയിൽ വിവിധ കലാപ്രകടനങ്ങളും, പ്രൊഫഷണൽ ഗാനമേളയും അരങ്ങേറും. മെഗാ അലുംനി മീറ്റിന് മുന്നോടിയായി ഡിസംബർ 7ന് സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, സൗഹൃദ ഫുട്ബോൾ മത്സരം, സമന്വയം ഇന്റർനാഷണൽ എക്സ്പോ എന്നിവയും പരിപാടികൾക്ക് കൊഴുപ്പേകും.
സംഘാടക സമിതി അംഗങ്ങൾ: ഒ.പി.വേലായുധൻ (ജനറൽ കൺവീനർ), കെ.എം ഗഫൂർ (ജോ. കൺവീനർ) , ബഷീർ ബാബു (ജേ: കൺവീനർ), ഡോ: സി.രാജേഷ് (ജോ: കൺവീനർ), പ്രൊഫ: മുഹമ്മദ് റിയാസ് ( അലുംനി കോഡിനേറ്റർ), അബ്ദുൽ റസാഖ് എം.ടി. (ചെയർമാൻ – പബ്ലിസിറ്റി), ബാബു എടയൂർ (കൺവീനർ – പബ്ലിസിറ്റി).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!