HomeNewsProtestകാടാമ്പുഴ കരിമ്പൻ മൂച്ചിക്കലിൽ പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പിലേക്ക് ജനകീയ സമരസമിതി മാർച്ച് നടത്തി

കാടാമ്പുഴ കരിമ്പൻ മൂച്ചിക്കലിൽ പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പിലേക്ക് ജനകീയ സമരസമിതി മാർച്ച് നടത്തി

toddy-shop-marakkara

കാടാമ്പുഴ കരിമ്പൻ മൂച്ചിക്കലിൽ പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പിലേക്ക് ജനകീയ സമരസമിതി മാർച്ച് നടത്തി

മാറാക്കര : പഞ്ചായത്ത് പരിധിയിലെ കാടാമ്പുഴ കരിമ്പൻ മൂച്ചിക്കലിൽ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പിലേക്ക് ജനകീയ സമരസമിതി മാർച്ച് നടത്തി. സ്ത്രീകളടക്കം നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു. കാടാമ്പുഴ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ച് കള്ളുഷാപ്പിന് 50 മീറ്റർ അകലെ പോലീസ് തടഞ്ഞു. കാടാമ്പുഴ ക്ഷേത്രവും ജാറത്തിങ്ങൽ പള്ളിയും തൊട്ടടുത്തുതന്നെയുണ്ടാകുമ്പോൾ എങ്ങനെയാണ് എക്‌സൈസ് വകുപ്പ് ഇതിന് അനുമതി കൊടുത്തതെന്ന് സമരക്കാർ ചോദിച്ചു. ഷാപ്പിന്റെ 10 മീറ്റർ ചുറ്റളവിൽതന്നെ നിരവധി വീടുകൾ ഉണ്ട്. ഷാപ്പ് അടിയന്തരമായി പൂട്ടണമെന്ന് സമിതി ആവശ്യപ്പെട്ടു.
toddy-shop-marakkara
സമരസമിതി ചെയർപേഴ്‌സണും പഞ്ചായത്ത് പ്രസിഡന്റുമായ ടി.പി. സജിത അധ്യക്ഷത വഹിച്ചു. ലഹരിനിർമാർജന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ അബൂബക്കർ തുറക്കൽ, എ.പി. മൊയ്തീൻകുട്ടി, വി.കെ. ഷെഫീക്ക്, ഒ.കെ. സുബൈർ, ടി.പി. സജ്‌ന, അഡ്വ. പി. ജാബിർ, പി.പി. ബഷീർ, കാടാമ്പുഴ മോഹനൻ, റഷീദ് വട്ടപ്പറമ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!