HomeNewsCrimeFraudസ്വർണാഭരണ തട്ടിപ്പ്‌; പ്രതി പിടിയിൽ

സ്വർണാഭരണ തട്ടിപ്പ്‌; പ്രതി പിടിയിൽ

fraud-gold

സ്വർണാഭരണ തട്ടിപ്പ്‌; പ്രതി പിടിയിൽ

വളാഞ്ചേരി : സ്വർണാഭരണങ്ങൾ മാറ്റി വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിൽ എത്തി തട്ടിപ്പു നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. എറണാംകുളം ആലപുരം ഇലഞ്ഞി കിടശ്ശേരിൽ ഗോപാലകൃഷ്‌ണേനെ (52) യാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്‌.എച്.ഒ ടി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്വർണാഭരണം മാറ്റ കച്ചവടത്തിനായി ജ്വല്ലറിയിൽ എത്തിയ പ്രതി ഈ ആവശ്യത്തിനായി മാത്രം നിർമ്മിച്ച സ്വർണത്തിൽ തീർത്ത കുട്ടി വളകൾ ജ്വല്ലറിക്കാരെ ഏൽപ്പിച്ചു മാറ്റ് നോക്കുന്ന യന്ത്രത്തിൽ വെച്ച് നോക്കിയപ്പോൾ മാറ്റ് കുറവാണെന്ന് കണ്ട് വളകൾ വളച്ചും പൊട്ടിച്ചും നോക്കിയപ്പോൾ പ്രത്യേക ലോഹം ചേർത്ത് വിളക്കി ചേർത്തഭാഗം ഓടിയാതെയും വളയാതെയും കണ്ടതിനെ തുടർന്നാണ് ജ്വല്ലറിക്കാർ കബളിക്കപ്പെട്ടതായി അറിഞ്ഞത്. അറസ്റ്റു ചെയ്ത പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്. ഐ. മാരായ എം.കെ. മുരളി കൃഷ്ണൻ, ടി.ഗോപാലൻ, അബൂബക്കർ, സിദ്ധീഖ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ വി.അൽതാഫ്, എം. റജീഷ്, ജയകൃഷ്‌ണൻ, എന്നിവരുമുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!