HomeNewsCrimeFraudആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനെന്ന വ്യാജേന ഹോട്ടലുകളിൽ തട്ടിപ്പു നടത്തിയ മധ്യവസ്ക്കൻ അറസ്റ്റിൽ

ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനെന്ന വ്യാജേന ഹോട്ടലുകളിൽ തട്ടിപ്പു നടത്തിയ മധ്യവസ്ക്കൻ അറസ്റ്റിൽ

fraud-arrest-kottakkal

ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനെന്ന വ്യാജേന ഹോട്ടലുകളിൽ തട്ടിപ്പു നടത്തിയ മധ്യവസ്ക്കൻ അറസ്റ്റിൽ

കോട്ടക്കൽ : ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന കോട്ടക്കൽ ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ ആൾമാറാട്ടം നടത്തി ചതി ചെയ്ത കേസിലെ പ്രതി കോട്ടക്കൽ പോലീസിന്റെ പിടിയിലായി. പറപ്പൂർ സ്വദേശി കല്ലക്കാട്ടുകുഴിക്കൽ അബ്ദുൽ ഷരീഫ്(56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ നിന്നും പ്രതി ഭക്ഷണം കഴിച്ചു പാർസലും വാങ്ങിയ പ്രതി ബില്ല് നൽകിയ ജീവനക്കാരനെ താൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ ആണെന്നും തന്നോട് കളിച്ചാൽ ശരിയാകും എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ആളാണെന്നു തിരിച്ചറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതി ഇത്തരത്തിൽ വിവിധ വകുപ്പുകളിലും ഉദ്യോഗസ്ഥരെ വിളിച്ച് ശല്യപ്പെടുത്താലുണ്ടെന്നും പല കടകളിലും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി കോട്ടക്കൽ പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!