HomeNewsAccidentsഇരിമ്പിളിയത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

ഇരിമ്പിളിയത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

Train-door

ഇരിമ്പിളിയത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

ഇരിമ്പിളിയം: ഓടുന്ന ട്രെയിനിൽ വാതിൽ പടിയിൽ ഇരുന്ന് യാത്ര ചെയ്യവേ വീണ് യുവാവിന് പരിക്ക്. എറണാകുളം നോർത്ത് പറവൂർ സ്വദേശി സ്റ്റെഫിനാ(24)ണ് പരിക്കേറ്റത്. മലപ്പുറം ഇരിമ്പിളിയത്ത് ഇന്ന് ഉച്ച് തിരിഞ്ഞ് 2.45 ഓടെയാണ് സംഭവം. വിദേശത്തെ ജോലി നേടുന്നതുമായി ബന്ധപ്പെട്ട് അനുബന്ധ ആവശ്യങ്ങൾക്ക്‌ കോഴിക്കോട് എത്തിയതായിരുന്നു സ്റ്റെഫിനും സുഹൃത്തും. തുടർന്ന് നാട്ടിലേക്ക് 12075 ജനശതാബ്ദിയിൽ മടങ്ങുന്നതിനിടെയാണ് ഇരിമ്പിളിയം ഭാഗത്ത് വച്ച് അപകടം സംഭവിച്ചത്. വാതിൽ പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ തലകറക്കം അനുഭവിക്കുകയും പുറത്തേക്ക് വീഴുകയുമായിരുന്നു. ഉടനെ ഇയാളെ പ്രദേശത്ത് ഉണ്ടായിരുന്ന നാട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് വളാഞ്ചേരി പോലീസും ഷൊറണൂരിൽ നിന്നുള്ള റെയിൽവേ പോലീസ് സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകാരിച്ചു. നിലവിൽ ഇയാൾ അപകട നില തരണം ചെയ്തതായി റെയിൽവേ പോലീസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!