HomeNewsCrimeട്രെയിൻ ടിക്കറ്റ് കരിഞ്ചന്തയിൽ വില്പന; പൈങ്കണ്ണൂർ സ്വദേശി പിടിയിൽ

ട്രെയിൻ ടിക്കറ്റ് കരിഞ്ചന്തയിൽ വില്പന; പൈങ്കണ്ണൂർ സ്വദേശി പിടിയിൽ

black-ticket

ട്രെയിൻ ടിക്കറ്റ് കരിഞ്ചന്തയിൽ വില്പന; പൈങ്കണ്ണൂർ സ്വദേശി പിടിയിൽ

തിരൂർ ∙ ട്രെയിൻ ടിക്കറ്റ് വിൽപനയിലും അനധികൃത സംഘങ്ങളുടെ ഇടപെടൽ. മാസങ്ങൾക്കു മുൻപ് ട്രെയിൻ ടിക്കറ്റ് റിസർവേഷനു ശ്രമിച്ചാലും ലഭിക്കാത്തതിനു കാരണം പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീരിച്ചുള്ള ഇത്തരം സംഘങ്ങളാണെന്നു കരുതുന്നു. ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്ത് തിരക്കുള്ള സമയങ്ങളിൽ ഉയർന്ന തുക ഈടാക്കി വിറ്റ കേസിൽ കഴിഞ്ഞ ദിവസം കുറ്റിപ്പുറം പൈങ്കണ്ണൂർ തെക്കേപൈതക്കൽ വീട്ടിൽ സക്കീർ ഹുസൈൻ (46) അറസ്റ്റിലായിരുന്നു.
Ads
കോട്ടയ്ക്കലിലെ കേന്ദ്രത്തിൽനിന്ന് ആർപിഎഫ് സംഘമാണ് പിടികൂടിയത്. കോട്ടക്കലിൽ ഇയാൾ നടത്തുന്ന ട്രാവത്സിൽ നിന്നും ഏകദേശം എൺപത്തിഅയ്യായിരം രൂപയോളം വിലവരുന്ന 51 ടിക്കറ്റുകളാണ് പിടികുടിയത്. ആഘോഷവേളകളിലും പ്രധാന അവധി ദിവസങ്ങളിലും ഇങ്ങനെ ടിക്കറ്റെടുത്ത് മറിച്ചുവിൽക്കുന്ന സംഘങ്ങൾ സജീവമായതായി റെയിൽവേ പൊലീസിനു വിവരം ലഭിച്ചതിനെ തുടർന്നാണ് തിരച്ചിൽ ഊർജിതമാക്കിയത്. ചെന്നൈ, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചും റിസർവേഷൻ ടിക്കറ്റ് എടുത്ത് വൻതുക ഈടാക്കി മറിച്ചു വിൽക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായാണു സൂചന.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!