HomeNewsCrimeIllegalഎഴുത്തുലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ

എഴുത്തുലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ

cuff

എഴുത്തുലോട്ടറി; കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ

കുറ്റിപ്പുറം : എഴുത്തുലോട്ടറി മാഫിയയിലെ ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. കൊളക്കാട് വരമ്പത്ത് നാണു(നാരായണൻ-51)വിനെയാണ്‌ എസ്.ഐ. എസ്. നിഖിൽ അറസ്റ്റുചെയ്തത്. അമാന ആശുപത്രി റോഡിനു സമീപത്തെ ലോട്ടറിക്കടയിൽനിന്നാണ് ഇയാൾ പിടിയിലായത്. ഈ കടയിൽനിന്ന് മുൻപ്‌ പലതവണ എഴുത്തുലോട്ടറി നടത്തിപ്പ് പിടികൂടിയിരുന്നു. ഓരോതവണയും പോലീസ് നാണുവിനെ പിടികൂടുമ്പോൾ കടയുടെ നടത്തിപ്പ് മറ്റാളുകളെ ഏൽപ്പിച്ചാണ് ഇയാൾ കട പ്രവർത്തിപ്പിക്കുക. ഇയാളിൽനിന്ന് 5100 രൂപയും എഴുത്തുലോട്ടറിയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന മൊബൈൽഫോണും നമ്പറുകൾ എഴുതിയ കടലാസുകളും പിടിച്ചെടുത്തു. നാണുവിന്റെ കടയുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനൽകുമെന്ന് എസ്.ഐ. അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!