HomeNewsLaw & Orderദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സര്‍വേകല്ലുകള്‍ മാറ്റിയാല്‍ കര്‍ശന നടപടി – കളക്ടര്‍

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സര്‍വേകല്ലുകള്‍ മാറ്റിയാല്‍ കര്‍ശന നടപടി – കളക്ടര്‍

amit meena

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സര്‍വേകല്ലുകള്‍ മാറ്റിയാല്‍ കര്‍ശന നടപടി – കളക്ടര്‍

മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കളക്ടര്‍ അമിത് മീണ അറിയിച്ചു.

സര്‍വേക്കല്ലുകള്‍ നശിപ്പിക്കുകയോ മാറ്റുകയോ ചെയ്താല്‍ ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം വഴി അറിയാന്‍ കഴിയും. ഉടനെത്തന്നെ അത് പുനഃസ്ഥാപിക്കും.
amit meena
കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതകൂട്ടാന്‍ ബുധനാഴ്ചമുതല്‍ അതിര്‍ത്തി നിര്‍ണയിക്കുന്ന ജീവനക്കാരുടെ മൂന്ന് യൂണിറ്റിനെക്കൂടി നിയോഗിക്കും. ഇതുവരെ 800 മീറ്റര്‍ അതിര്‍ത്തി നിര്‍ണയമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇതില്‍ 200 മീറ്റര്‍ അളവില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍, നഷ്ടപ്പെടുന്ന മരങ്ങളുടെ, കെട്ടിടങ്ങളുടെ കണക്കെടുപ്പ് എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.

നിര്‍ദിഷ്ട അലൈന്റ്‌മെന്റ് പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ നടത്തുന്ന യോഗം 22-ന് വൈകീട്ട് മൂന്നിന് ആതവനാട് പഞ്ചായത്തില്‍ ചേരും.

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെട്ടിച്ചിറ ഡ്രീം ലോഞ്ചിലാണ് യോഗം. പാത കടന്നുപോകുന്ന പഞ്ചായത്ത് പ്രദേശത്തെ ഭൂവുടമകള്‍ രേഖകള്‍ സഹിതം ഹാജരാകണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!