വൈലത്തൂർ മച്ചിങ്ങപ്പാറയിൽ ബസിനടയിൽ പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
കല്പകഞ്ചേരി: വൈലത്തൂർ മച്ചിങ്ങപ്പാറയിൽ സ്കൂട്ടർ ബസിലിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുത്തനത്താണി-വൈലത്തൂർ റോഡിൽ മച്ചിങ്ങപ്പാറയിൽ ഇന്ന് രാവിലെ 9 മണിക്കാണ് അപകടം. ആതവനാട് കുറുമ്പത്തൂർ സ്വദേശി സുനിലാണ് മരണപ്പെട്ടത്. വയറിങ് തൊഴിലാളിയാണ്. തിരൂരിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here