HomeNewsPoliticsഅനാസ്ഥ; കുറ്റിപ്പുറത്ത്‌ ജലനിധി റോ‍‍ഡ് ഫണ്ട‌് നഷ‌്ടമായി

അനാസ്ഥ; കുറ്റിപ്പുറത്ത്‌ ജലനിധി റോ‍‍ഡ് ഫണ്ട‌് നഷ‌്ടമായി

jaanidhi

അനാസ്ഥ; കുറ്റിപ്പുറത്ത്‌ ജലനിധി റോ‍‍ഡ് ഫണ്ട‌് നഷ‌്ടമായി

കുറ്റിപ്പുറം:ഭരണസമിതിയുടെ അനാസ്ഥയിൽ കുറ്റിപ്പുറം പഞ്ചായത്തിൽ ജലനിധിയിൽനിന്ന‌് ലഭിക്കേണ്ട റോഡ് ഫണ്ട‌് നഷ്ടപ്പെട്ടു. നിശ്ചിത സമയത്തിനകം പ്രൊജക്ടും എസ്റ്റിമേറ്റും സമർപ്പിച്ച് പഞ്ചായത്ത് വിഹിതമായ 20 ലക്ഷം രൂപ അടക്കാത്തതിനാലാണ‌് ഫണ്ട് നഷ്ടമായത്. ജലനിധി പൈപ്പിടുന്നതിന‌് വെട്ടിപ്പൊളിച്ച റോഡുകൾ റിപ്പയർ ചെയ്യുന്നതിന് കുറ്റിപ്പുറം പഞ്ചായത്തിന് ഗ്രാമീണ കുടിവെള്ള ശുചിത്വ മിഷൻ അറുപത് ലക്ഷം രൂപയാണ് അനുവദിച്ചത്. 19 വാർഡുകളിൽ വെട്ടിപ്പൊളിച്ച നിരവധി റോഡുകൾ തകർന്ന് കിടക്കുമ്പോഴാണ് ഭരണസമിതിയുടെ പിടിപ്പുകേടിനാൽ ഫണ്ട് നഷ്ടപ്പെടുന്നത്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസത്തെ ഭരണസമിതി യോഗത്തിൽ സിപിഐ എം അംഗങ്ങളായ കെ പി വിനോദ്, ടി ഷംസുദ്ദീൻ, ടി പി കുഞ്ഞാവ, ടി ഹുസൈൻ എന്നിവർ ഭരണ സമിതിക്കെതിരെ രംഗത്തെത്തി.
jaanidhi
രൂക്ഷമായ വിമർശം ഉയർത്തിയതിനെ പിന്തുണച്ച് ലീഗ് അംഗങ്ങളും രംഗത്തെത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ ടി കെ മുഹമ്മദ്കുട്ടി, മുൻ പ്രസിഡന്റ‌് വസീമ വേളേരി എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങളും ഭരണ സമിതിയുടെ വീഴ്ചയെ വിമർശിച്ചു. ഔദ്യോഗികപക്ഷം യോഗത്തിൽ ഒറ്റപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് യുഡിഎഫ് കൺവീനറായ ലീഗ് നേതാവ് പി പി സിദ്ദീഖ് യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയി. നേരത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ബസ് സ്റ്റാന്‍ഡ് വികസനം, കുടിവെള്ള പദ്ധതികളുടെ നവീകരണം, സ്കൂളുകൾക്കുള്ള പഠനോപകരണങ്ങൾ എന്നിവക്കുള്ള 50 ലക്ഷം രൂപ ഫണ്ട് നഷ്ടപ്പെട്ടിരുന്നു.
water-irimbiliyam
സർക്കാർ നിശ്ചയിച്ച സമയത്തിനകം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി പ്രവൃത്തി കരാർ തയാറാക്കാത്തതിനാലാണ‌് ഫണ്ട് നഷ്ടമായത്.
ഇതിനെതിരെ രാഷ്ട്രീയ ഭേദമെന്യേ കടുത്ത പ്രതിഷേധം ഉയർന്നു. ഇതിനിടയിൽ ജലനിധി റോഡ് ഫണ്ട് കൂടി നഷ്ടപ്പെട്ടതോടെ ഭരണ സമിതിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!